അമിതവണ്ണം കാരണം ബുദ്ധിമുട്ട് അനുഭവിക്കുന്ന ഒരുപാട് പേരുണ്ട്. വണ്ണം കൂടുതലുള്ളതിനാൽ പലവിധ അസുഖങ്ങളാണ് പിടിപെടുന്നത്. ശരീരവണ്ണം കുറക്കാൻ പല മർഗങ്ങളും എല്ലാവരും പരീക്ഷിക്കാറുണ്ട്. വ്യായാമം ചെയ്യാൻ തുടങ്ങിയാലും കുറിച്ച് ദിവസം കഴിയുമ്പോൾ പലർക്കും മടിയായിരിക്കും. വണ്ണം കുറക്കുന്നതിന് വേണ്ടി ഭക്ഷണം ക്രമീകരിക്കുന്നവരും ഏറെയാണ്. തണുപ്പുകാലത്ത് ശരീരഭാരം നിഷ്പ്രയാസം കുറക്കാൻ സാധിക്കും.
ശൈത്യകാലത്ത് ശരീരഭാരം കുറയ്‌ക്കാൻ സഹായിക്കുന്നവ,
നടത്തം
തണുപ്പ് കാലത്ത് ശരീരവണ്ണം കുറക്കാൻ ഏറ്റവും നല്ല മാർഗമാണ് ദിവസേനയുള്ള നടത്തം. മടി കൂടാതെ എല്ലാ ദിവസവും നടന്നാൽ ശരീരഭാരം കുറയും. വലിയ ആയാസമില്ലാത്ത വ്യായാമങ്ങൾ ചെയ്യുന്നതും ശരീരഭാരം കുറയ്‌ക്കാൻ അത്യുത്തമമാണ്. വ്യായാമം ദിനചര്യയിൽ ഉൾപ്പെടുത്തുക.
പോഷകാഹാരങ്ങൾ കഴിക്കുക
വിവിധതരം പഴങ്ങൾ, പച്ചക്കറികൾ, ധാന്യങ്ങൾ എന്നിവ കഴിക്കുക. പഞ്ചസാര, മാംസ-മത്സ്യാഹാരങ്ങൾ എന്നിവ പൂർണമായും ഒഴിവാക്കണം. വറുത്ത ആഹാര പദാർത്ഥങ്ങൾ കഴിവതും ഒഴിവാക്കുക.
ശരീരത്തിൽ ജലാംശം നിലനിർത്തുക
ദാഹം തോന്നിയില്ലെങ്കിലും അര മണിക്കൂർ ഇടവിട്ട് വെള്ളം കുടിക്കണം. തണുത്ത കാലാവസ്ഥയിൽ ജലാംശം നിലനിർത്താൻ ഹെർബൽ ടീ അല്ലെങ്കിൽ ചെറുചൂടുള്ള നാരങ്ങ വെള്ളം പോലുള്ള പാനീയങ്ങൾ ശീലമാക്കുക. ശരിയായ ജലാംശം ദഹനത്തെ സഹായിക്കുകയും ആരോഗ്യകരമായ ചർമ്മം നിലനിർത്താൻ സഹായിക്കുകയും ചെയ്യുന്നു.
ഭക്ഷണം ക്രമീകരണം
ശരീരഭാരം കുറക്കാൻ അത്യാവശ്യമായി വേണ്ടതാണ് ഭക്ഷണ ക്രമീകരണം. ആഹാരം വാരിവലിച്ച് കഴിക്കുന്നത് ശരീരഭാരം വർദ്ധിപ്പിക്കുന്നു. അതിനാൽ സാവധാനം കഴിക്കുന്നത് ആരോഗ്യം സംരക്ഷിക്കുന്നതിന് വളരെ സഹായകരമാണ്.















