ന്യൂഡൽഹി: പാർലമെന്റിനുള്ളിലേക്ക് യുവാവ് അതിക്രമിച്ച് കയറി പ്രതിഷേധിച്ചത് ഗുരുതരമായ വിഷയമാണെന്നും, സംഭവത്തിൽ പ്രതിപക്ഷം രാഷ്ട്രീയം കളിക്കുകയാണെന്നും കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. ഒരു ദേശീയ മാദ്ധ്യമത്തിന് നൽകിയ അഭിമുഖത്തിലാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്.
” പാർലമെന്റിലുണ്ടായത് ഗുരുതരമായ വിഷയമാണ്. പ്രതിപക്ഷം ഇതിൽ രാഷ്ട്രീയം കളിക്കുകയാണ്. പാർലമെന്റ് സുരക്ഷ സ്പീക്കറുടെ കീഴിലാണെന്ന് എല്ലാവർക്കും അറിയാവുന്ന കാര്യമാണ്. സ്പീക്കർ ഈ വിഷയത്തിൽ കത്ത് നൽകിയിട്ടുണ്ട്. ആഭ്യന്തര മന്ത്രാലയത്തിന് കീഴിൽ ഒരു അന്വേഷണ സമിതി രൂപീകരിച്ചിട്ടുണ്ട്. പഴുതടച്ചുള്ള അന്വേഷണമായിരിക്കും വിഷയത്തിൽ നടത്തുക. അന്വേഷണം എത്രയും വേഗം പൂർത്തിയാക്കി റിപ്പോർട്ട് സ്പീക്കർക്ക് സമർപ്പിക്കുമെന്നും” അമിത് ഷാ പറഞ്ഞു.
പാർലമെന്റ് വിഷയത്തിൽ പ്രധാനമന്ത്രിയും അതൃപ്തി രേഖപ്പെടുത്തിയിരുന്നു. പ്രത്യേകം വിളിച്ചു ചോർത്ത യോഗത്തിലാണ് അന്വേഷണം പൂർത്തിയാക്കി കുറ്റക്കാർക്കെതിരെ കർശന നടപടി സ്വീകരിക്കാൻ പ്രധാനമന്ത്രി നിർദ്ദേശിച്ചത്.