ഈ സീസണിലെ ഏറ്റവും കുറഞ്ഞ താപനില മുംബൈയിൽ രേഖപ്പെടുത്തി

Published by
Janam Web Desk

മുംബൈ: ഈ സീസണിലെ ഏറ്റവും കുറഞ്ഞ താപനില ബുധനാഴ്ച മുംബൈയിൽ രേഖപ്പെടുത്തി. ഇന്ത്യൻ കാലാവസ്ഥാ വകുപ്പിന്റെ (ഐഎംഡി) റിപ്പോർട്ട് പ്രകാരം ബുധനാഴ്ചയാണ് ഏറ്റവും കുറഞ്ഞ താപനില മുബൈയിൽ രേഖപ്പെടുത്തിയത്. കുറഞ്ഞ താപനില 19.4 ഡിഗ്രി സെൽഷ്യസും കൂടിയ താപനില 32.8 ഡിഗ്രിയുമാണ് ഈ വർഷം മുംബൈയിൽ രേഖപ്പെടുത്തിയ താപനില.

നവംബർ 30 നാണ് ആദ്യമായി 19.7 ഡിഗ്രി താപനില രേഖപ്പെടുത്തിയത്. ശേഷം രണ്ടാം തവണയാണ് 20 ഡിഗ്രിയിൽ താഴെ താപനില രേഖപ്പെടുത്തുന്നത്. വരും ആഴ്ചകളിൽ താപനില ഇതിലും കുറയുമെന്നാണ് റിപ്പോർട്ട്. ഡിസംബർ 16 നു ശേഷം ആയിരിക്കും കൂടുതൽ താപനില കുറയുക എന്നും ഐഎംഡി അധികൃതർ അറിയിച്ചു.

Share
Leave a Comment