തൃശൂർ: പ്രധാനമന്ത്രി നരേന്ദ്രമോദി കേരളത്തിലെത്തുന്നു. ജനുവരി 2-ാം തീയതി തൃശൂരിലാണ് അദ്ദേഹം സന്ദർശനം നടത്തുന്നത്. ബിജെപിയും മഹിളാ മോർച്ചയും ചേർന്ന് സംഘടിപ്പിക്കുന്ന മഹിളാ സമ്മേളനത്തിൽ പങ്കെടുക്കാനാണ് രാജ്യത്തിന്റെ പ്രധാന സേവകൻ വടക്കുംനാഥന്റെ മണ്ണിൽ എത്തുന്നത്.
ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ.സുരേന്ദ്രനാണ് പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ സന്ദർശനത്തെപ്പറ്റി ഔദ്യോഗികമായി അറിയിച്ചിരിക്കുന്നത്. ജനുവരി 2-ന് ഉച്ചക്ക് 12 മണിക്കാണ് അദ്ദേഹം തൃശൂരിലെത്തുക. തേക്കിൻകാട് മൈതാനത്ത് സംഘടിപ്പിക്കുന്ന മഹിളാ സമ്മേളനത്തിൽ 2 ലക്ഷം വനിതകൾ പങ്കെടുക്കുമെന്നും കെ.സുരേന്ദ്രൻ വ്യക്തമാക്കി.