രോഹിത് ശർമ്മയെ നീക്കി ഗുജറാത്തിൽ നിന്നെത്തിച്ച ഹാർദിക്ക് പാണ്ഡ്യയെ നായകനാക്കിയ മുംബൈ ഇന്ത്യൻസിന്റെ തീരുമാനത്തിൽ അതൃപ്തി പരസ്യമാക്കി ഇന്ത്യൻ താരം സൂര്യകുമാർ യാദവ്. തീരുമാനം പുറത്തെത്തിയതോടെ ഹൃദയം നുറുങ്ങുന്ന ഇമോജിയാണ് താരം ഇൻസ്റ്റഗ്രാമിലെ സ്റ്റോറിയായി പങ്കുവച്ചത്. അമ്പരിപ്പിക്കുന്ന തീരുമാനമായിരുന്നു മുംബൈ മാനേജ്മെന്റിന്റെ ഭാഗത്ത് നിന്നുണ്ടായത്.
സോഷ്യൽ മീഡിയയിൽ മുംബൈ ഇന്ത്യൻസിനെതിരെ ബഹിഷ്കരണ ആഹ്വാനം ആരാധകർ നടത്തുന്നുണ്ട്. പോസ്റ്റുകൾക്ക് താഴെ വ്യാപക വിമർശനങ്ങൾ ഉയരുന്നുമുണ്ട്. ഹർദിക് പാണ്ഡ്യയെ നായകനായി പ്രഖ്യാപിച്ച് ഒരു മണിക്കൂർ പിന്നിട്ടപ്പോഴേക്കും അവർ ട്വിറ്ററിൽ നിന്നു നഷ്ടമായത് നാല് ലക്ഷം ആരാധകരെയാണ്. ഇസ്റ്റഗ്രാമിലും ലക്ഷങ്ങളുടെ കൊഴിഞ്ഞു പോക്കുണ്ട്. ടീമിന്റെ വിശ്വസ്താനായ വർങ്ങളായി ടീമിനൊപ്പമുള്ള ബുമ്രയെയും മാനേജ്മെന്റ് വഞ്ചിച്ചെന്ന് ആരോപണമുയർന്നു.
ഭാവി മുന്നിൽ കണ്ടാണ് പത്ത് സീസണുകളായി ടീമിനെ നയിക്കുന്ന രോഹിത് ശർമയെ മാറ്റുന്നത് എന്നാണ് ടീം നൽകിയ വിശദീകരണം.മുംബൈ ചരിത്രത്തിലെ ഏറ്റവും അധികം വിജയങ്ങളുള്ള നായകനും ഹിറ്റ്മാനാണ്. മഹേള ജയവർധനെ ആണ് ഓദ്യോഗികമായി പ്രഖ്യാപനം നടത്തിയത്. ഗുജറാത്തിനെ രണ്ടുതവണ ഫൈനലിലെത്തിച്ച ഹാർദിക്കിനെ വിശ്വസിക്കാനാണ് ടീമിന്റെ തീരുമാനമെന്ന കാര്യവും വ്യക്തം. 36 കടക്കുന്ന രോഹിത് ശർമ്മയെ മാറ്റിയതിന് പിന്നിലും ഹാർദിക്കിനെ നായകനാക്കിയതിലും ടീമിലെ പടല പിണക്കങ്ങളും കാരണമായെന്ന് വ്യക്തമാക്കുന്നതാണ് പുതയ പ്രതികരണങ്ങൾ. നേരത്തെ ബുമ്രയും ടീമിനെ പരോക്ഷമായി വിമർശിച്ച് രംഗത്തെത്തിയിരുന്നു.
To new beginnings. Good luck, #CaptainPandya 💙 pic.twitter.com/qRH9ABz1PY
— Mumbai Indians (@mipaltan) December 15, 2023
“>