ന്യൂഡൽഹി: പ്രധാനമന്ത്രി നരോന്ദ്രമോദിയും ഒമാൻ സുൽത്താൻ ഹൈതം ബിൻ താരിഖും തമ്മിൽ നടന്ന കൂടിക്കാഴ്ച ക്രിയാത്മകമായിരുന്നുവെന്ന് വിദേശകാര്യമന്ത്രാലയം. ഭീകരവാദത്തെക്കുറിച്ചും ഹരിതോർജ്ജ മേഖലയുമായി ബന്ധപ്പെട്ട സഹകരണത്തെക്കുറിച്ചും കൂടിക്കാഴ്ചയിൽ ചർച്ച നടന്നതായി വിദേശകാര്യ സെക്രട്ടറി വിനയ് ക്വാത്ര അറിയിച്ചു. ഒമാൻ സുൽത്താന്റെ ആദ്യ ഭാരത സന്ദർശനത്തിനോട് അനുബന്ധിച്ച് വിശദാംശങ്ങൾ പങ്കുവയ്‌ക്കാൻ മാദ്ധ്യമങ്ങളെ കാണുകയായിരുന്നു അദ്ദേഹം. ന്യൂഡൽഹിയിലെ ഹൈദരാബാദ് ഹൗസിൽ വച്ചായിരുന്നു മോദിയും സുൽത്താനും തമ്മിൽ കൂടിക്കാഴ്ച നടന്നത്.
Giving a boost to 🇮🇳-🇴🇲 Strategic Partnership!
PM @narendramodi warmly received His Majesty Sultan Haitham bin Tarik of Oman at Hyderabad House, setting the stage for bilateral discussions.
Agenda includes taking stock of bilateral ties and charting pathways for the future… pic.twitter.com/xvE3NdnxAy
— Arindam Bagchi (@MEAIndia) December 16, 2023
ഇന്ത്യയും ഒമാനും തമ്മിലുള്ള വ്യാപാര-വാണിജ്യ വിഷയങ്ങളും കൂടിക്കാഴ്ചയിൽ പ്രധാന ചർച്ചയായി. 2022-23 സാമ്പത്തിക വർഷത്തിൽ ഇരുരാജ്യങ്ങളും തമ്മിലുള്ള ഉഭയകക്ഷി വ്യാപാരം 12.5 ബില്യണായിരുന്നു. കഴിഞ്ഞ ഏതാനും വർഷങ്ങളായി വാണിജ്യാനുപാതം ഇരട്ടിയായി. തീർത്തും സമഗ്രവും ക്രിയാത്മകവുമായ ചർച്ചയാണ് പ്രധാനമന്ത്രിയും സുൽത്താനും തമ്മിൽ നടന്നത്. സമുദ്ര സഹകരണം, വ്യാപാര-നിക്ഷേപ സഹകരണം, ബഹിരാകാശ-സാമ്പത്തിക സാങ്കേതികവിദ്യകളിലുള്ള സഹകരണം എന്നിവ ചർച്ചയായെന്നും വിദേശകാര്യ സെക്രട്ടറി അറിയിച്ചു.
Transforming 🇮🇳-🇴🇲 ties!
PM @narendramodi held productive discussions with His Majesty Sultan Haitham bin Tarik of Oman.
The leaders reviewed bilateral relationship covering the areas of political, security, defence, trade, economic, cultural and people to people ties. They… pic.twitter.com/7t4RMOy2ul
— Arindam Bagchi (@MEAIndia) December 16, 2023
ഇതുകൂടാതെ ഭാവി വികസന സ്വപ്‌ന പദ്ധതികളിലുള്ള സംയുക്ത സഹകരണവും ഇരുരാജ്യങ്ങളും ഉറപ്പുനൽകി. ‘ഇന്ത്യ-ഒമാൻ ജോയിന്റ് വിഷൻ പാർട്ണർഷിപ്പ് ഫോർ ഫ്യൂച്ചർ’ എന്നാണിതിനെ വിശേഷിപ്പിക്കുന്നത്. പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ അമൃത്കാൽ ദർശനവും സുൽത്താന്റെ ‘ഒമാൻ വിഷൻ 2040’-യുമാണ് ഇതിന് ആധാരം. കാഴ്ചപ്പാടിന്റെ ഭാഗമായി സമുദ്ര സഹകരണം അടക്കം 10 മേഖലകളിൽ ഇന്ത്യ-ഒമാൻ ഉഭയകക്ഷി സഹകരണം ഉറപ്പുവരുത്തുമെന്നും വിനയ് ക്വാത്ര വ്യക്തമാക്കി.















