പാലക്കാട്: വീട്ടുമുറ്റത്ത് കളിക്കുകയായിരുന്ന 3 വയസുകാരിയെ തട്ടിക്കൊണ്ടു പോകാൻ ശ്രമിച്ചയാൾ പിടിയിൽ. തമിഴ്നാട് സ്വദേശി സെന്തിൽ കുമാർ ആണ് പിടിയിലായത്. കഞ്ചിക്കോട് വച്ചാണ് സംഭവം നടന്നത്. വീട്ടുമുറ്റത്ത് കളിച്ചു കൊണ്ടിരുന്ന കുഞ്ഞിനെയാണ് ഇയാൾ അടുത്തേക്ക് വിളിച്ച് കൊണ്ടുപോകാൻ ശ്രമിച്ചത്. സംഭവം നാട്ടുകാരുടെ ശ്രദ്ധയിൽപെട്ടതിനെ തുടർന്ന് ഇയാൾ ഓടി രക്ഷപ്പെടുകയായിരുന്നു. പിന്നീട് നടത്തിയ അന്വേഷണത്തിൽ പ്രതിയെ കഞ്ചിക്കോട് റെയിൽവേ സ്റ്റേഷനിൽ നിന്നും നാട്ടുകാർ പിടികൂടി. ഇയാളെ കസ്റ്റഡിയിലെടുത്തതായി പോലീസ് പറഞ്ഞു.