ഓസ്‌ട്രേലിയ, ദക്ഷിണാഫ്രിക്ക തുടങ്ങിയ ടീമുകൾക്കെതിരെ നടന്ന ടി20 പരമ്പരയിൽ ഇന്ത്യയെ നയിച്ചത് സൂര്യകുമാർ യാദവായിരുന്നു. ലോകകപ്പിന് ശേഷം നടന്ന ഓസ്‌ട്രേലിയയ്‌ക്കെതിരായ ടി20 പരമ്പര സ്വന്തമാക്കാനും ദക്ഷിണാഫ്രിക്കക്കെതിരായ പരമ്പര സമനിലയിൽ അവസാനിപ്പിക്കാനും സൂര്യയ്‌ക്കും സംഘത്തിനും കഴിഞ്ഞിരുന്നു. നായകനെന്ന നിലയിൽ രണ്ട് പരമ്പരകളിലും മികച്ച പ്രകടനമാണ് താരം കാഴ്ചവച്ചത്. എന്നാൽ സൂര്യ സഹതാരത്തോട് ദേഷപ്പെടുന്ന രീതിയിലുള്ള വീഡിയോ കഴിഞ്ഞ ദിവസം സമൂഹമാദ്ധ്യമങ്ങളിൽ വൈറലായി. വൺ ക്രിക്കറ്റാണ് വീഡിയോ എക്‌സിൽ പങ്കുവച്ചത്.
ടീം ബസിൽ വച്ച് സഹതാരം അർഷ്ദീപ് സിംഗിനോട് ദേഷ്യപ്പെടുന്ന രീതിയിലുള്ള വീഡിയോയാണ് സമൂഹമാദ്ധ്യമങ്ങളിൽ പ്രചരിക്കുന്നത്. എന്നാൽ സംഭവത്തിന് പിന്നിലെ വസ്തുതയെന്തെന്ന് വ്യക്തമായിട്ടില്ല. പ്രാങ്ക് ആണെന്നും അല്ലെന്നുമുള്ള വാദപ്രതിവാദങ്ങൾ ആരാധകർക്കിടയിൽ നടക്കുന്നുണ്ട്. ഇതിനിടെ സൂര്യകുമാറിനെ വിമർശിച്ചും ആരാധകർ രംഗത്തെത്തി.
Suryakumar Yadav intense reaction to Arshdeep Singh following the third T20I against South Africa 👀#SAvsIND #SuryakumarYadav #CricketTwitter pic.twitter.com/HvYLsyIcKQ
— OneCricket (@OneCricketApp) December 15, 2023
“>
വീഡിയോയിൽ യാഥാർത്ഥ്യമുണ്ടെന്ന് തോന്നുന്നില്ല, ജൂനിയർ താരങ്ങളോടുള്ള ഇത്തരത്തിലുള്ള പെരുമാറ്റം അംഗീകരിക്കാനാവില്ല, അർഷ്ദീപ് ഇരുന്നത് നിങ്ങളുടെ സീറ്റിലാണോ എന്ന കമന്റുകൾ ആരാധകർ പങ്കുവച്ചിട്ടുണ്ട്. ഓസ്‌ട്രേലിയയ്‌ക്കെതിരെ നടന്ന മൂന്നാം ടി20യിൽ ഇന്ത്യ 106 റൺസിന്റെ തകർപ്പൻ ജയം സ്വന്തമാക്കിയിരുന്നു. ഇതോടെ പരമ്പര സമനിലയിലായി. മത്സരത്തിൽ 100 റൺസ് നേടിയാണ് സ്‌കൈ പുറത്തായത്. 56 ബോളിൽ ഏഴു ഫോറും എട്ടു സിക്‌സറുകളുമടങ്ങുന്നതാണ് താരത്തിന്റെ സെഞ്ച്വറി.















