മാനസിക സമ്മർദ്ദം പിടികൂടിയോ? ദേ ഈ ആഹാരങ്ങളോട് 'ബൈ' പറഞ്ഞോ? ഇല്ലേൽ 'പണി' വരുന്ന വഴി അറിയില്ല
Saturday, July 12 2025
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
    • Maharashtra
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Tech
  • Culture
    • Astrology
    • Spirituality
    • Temple
  • ‌
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
    • Maharashtra
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Tech
  • Culture
    • Astrology
    • Spirituality
    • Temple
  • ‌
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
ENGLISH  ·  TV
  • Latest News
  • Sports
  • Defence
  • Business
Home Life Health

മാനസിക സമ്മർദ്ദം പിടികൂടിയോ? ദേ ഈ ആഹാരങ്ങളോട് ‘ബൈ’ പറഞ്ഞോ? ഇല്ലേൽ ‘പണി’ വരുന്ന വഴി അറിയില്ല

Janam Web Desk by Janam Web Desk
Dec 17, 2023, 01:30 pm IST
FacebookTwitterWhatsAppTelegram

മനസിന്റെ ആരോ​ഗ്യമാണ് ശരീരത്തിന്റെ ആരോ​ഗ്യം. മികച്ച ശാരീരിക ആരോ​ഗ്യമുണ്ടായാൽ പോലും മാനസിക ആരോ​ഗ്യം മോശമായാൽ അത് ആയുസിനെ വരെ പ്രതികൂലമായി ബാധിക്കും. മനസിന്റെ വ്യതിയാനം തിരിച്ചറിഞ്ഞ് പ്രവർത്തിച്ചാൽ മാനസിക സമ്മർദ്ദത്തിൽ നിന്ന് രക്ഷ തേടാവുന്നതാണ്. വ്യായമവും ഉറക്കവും മാനസിക സമ്മർദ്ദത്തെ ലഘൂകരിക്കുന്നു. ഇതിനൊക്കെ പുറമേ ചില ഭക്ഷണങ്ങൾ ഒഴിവാക്കുന്നതോ ശീലിക്കുന്നതോ നിർത്തുന്നതും സമ്മർദ്ദത്തെ കുറയ്‌ക്കാൻ സഹായിക്കും.

പലരും പല രീതിയിലാകും സമ്മർദ്ദത്തോട് പ്രതികരിക്കുക. ചിലർ അമിത സമ്മർദ്ദമുള്ളപ്പോൾ അമിതമായി ആഹാരം കഴിക്കും. മറ്റ് ചിലർ ഭക്ഷണം കഴിക്കുന്നത് നിർത്തും. ചിലർക്ക് ചില പ്രത്യേക ഭക്ഷണങ്ങൾ കഴിക്കുമ്പോൾ സമ്മർദ്ദം കുറഞ്ഞത് പോലെ തോന്നാം. എന്നാൽ ഇത്തരത്തിൽ സുരക്ഷിതമെന്ന് കരുതുന്ന പല ആഹാരവും അത്ര സുരക്ഷിതമല്ലെന്ന പഠനമാണ് പുറത്തുവരുന്നത്. അത്തരത്തിൽ സുരക്ഷിതമല്ലാത്ത ചില ആഹാരമിതാ..

1) മധുര പലഹാരങ്ങൾ

മധുരം അടങ്ങിയ ലഘുഭക്ഷണങ്ങൾ കഴിക്കുന്നത് താത്കാലിക ആനന്ദം നൽകിയേക്കാം. എന്നാൽ മാനസിക സമ്മർദ്ദം വർദ്ധിപ്പിക്കാൻ മാത്രമാകും ഇത് സഹായിക്കുക. രക്തത്തിലെ പഞ്ചസാരയുടെ അളവ് വർദ്ധിപ്പിക്കുന്നത് വഴി മൂഡ് മാറുന്നു. ഉത്കണ്ഠ വർദ്ധിപ്പിക്കാനും കാരണമായത്.

2) സംസ്കരിച്ച ഭക്ഷണങ്ങൾ

ചിപ്സ്, ബേക്ക്ഡ് ഫുഡ്സ് തുടങ്ങിയ സംസ്കരിച്ച ഭക്ഷണങ്ങളും മാനസിക സമ്മർദ്ദം വർദ്ധിപ്പിക്കാൻ കാരണമാകുന്നു. ഇവയിൽ പലതിലും ഉയർന്ന അളവിൽ ഉപ്പ് ചേർന്നിട്ടുണ്ട്. മാനസികാവസ്ഥയെയും ഊർജ്ജ നിലയെയും പ്രതികൂലമായി ബാധിക്കാൻ സംസ്കരിച്ച ആഹാരങ്ങൾ കാരണമാകുന്നു.

3) കഫീൻ അടങ്ങിയ ആഹാരം

ഒരു കപ്പ് കാപ്പി ഞൊടിയിടയിലുള്ള ഊർജ്ജം നൽകുന്നു. അതുകൊണ്ട് ചായയും കാപ്പിയും എല്ലാവരുടെയും ഇഷ്ടക്കാരാണ്. എന്നാൽ അമിതമായി കഫീൻ കഴിക്കുന്നത് ഹൃദയമിടിപ്പ് വർദ്ധിക്കുന്നതിന് കാരണമാകുന്നു. ശരീരത്തിൽ അസ്വസ്ഥതകൾ സൃഷ്ടിക്കുകയയും സമ്മർദ്ദം വർദ്ധിപ്പിക്കാനും കഫീൻ അടങ്ങിയ ആ​ഹാരം കാരണമാകുന്നു.

4) അമിത അളവിലുള്ള കാർബോഹൈഡ്രേറ്റ് അടങ്ങിയ ആഹാരങ്ങൾ

ഊർജ്ജത്തിന്റെ പ്രാഥമിക സ്രോതസ്സാണ് കാർബോഹൈഡ്രേറ്റുകൾ. വൈറ്റ് ബ്രെഡ്, പാസ്ത എന്നിവയിൽ അടങ്ങിയിരിക്കുന്ന കാർബോഹൈഡ്രേറ്റുകൾ തിരഞ്ഞെടുക്കുന്നത് രക്തത്തിലെ പഞ്ചസാരയുടെ അളവിന്റെ ദ്രുത​ഗതിയിലുള്ള വർദ്ധനവിന് കാരണമാകുന്നു.

5) കൊഴുപ്പേറിയ ഭക്ഷണങ്ങൾ

വറുത്തതും പൊരിച്ചതുമായ ഭക്ഷണങ്ങൾ, കൊഴുപ്പേറിയ മാസം എന്നിവ അമിതമായി കഴിക്കുന്നത് സമ്മർദ്ദം സൃഷ്ടിക്കാൻ കാരണമാകുന്നു. താത്കാലികമായി ആശ്വാസം നൽകിയാലും ഇവ ആരോ​ഗ്യത്തെ പ്രതികൂലമായി ബാധിക്കും. ശരീരത്തിൽ വീക്കത്തിനും ഇത് കാരണമാകുന്നു.

മാനസിക പിരിമുറുക്കത്തിൽ നിന്ന് രക്ഷ തേടനായി യോ​ഗ പോലുള്ള വ്യായമമുറകൾ പരിശീലിക്കുന്നത് നല്ലതാണ്. മുട്ട, ബെറി പഴങ്ങൾ, ഇലക്കറികൾ, നട്സ്, നേത്രപ്പഴം,ഡാർക്ക് ചോക്ലേറ്റ്, പഴങ്ങൾ, പച്ചക്കറികൾ എന്നിവ ഭക്ഷണത്തിൽ ഉൾപ്പെടുത്തുന്നതും സ്ട്രസ് പമ്പ കടത്താൻ മികച്ച ഭക്ഷണങ്ങളാണ്.

Tags: #foodsSUBSTRESS
ShareTweetSendShare

More News from this section

ലുലു മാളുകളിലും ഡെയ്‌ലികളിലും ഓഫർ പെരുമഴ: 50 ശതമാനം വിലക്കിഴിവ്; വ്യാഴം മുതൽ

യോഗയിലൂടെ കൂടുതല്‍ കാലം ജീവിക്കാനാകുമോ? പഠനങ്ങള്‍ പറയുന്നതെന്ത്?

മുട്ടയും പയറും കഴിക്കൂ… രക്തത്തിലെ പഞ്ചസാര കുറയ്‌ക്കാം ; ഇക്കാര്യങ്ങൾ ശീലമാക്കാം

വാഴപ്പഴങ്ങൾ ഇനി പെട്ടെന്ന് കേടാകില്ല ; ഇവ ശ്രദ്ധിക്കൂ

ഇനിയൊരു കോവിഡിനും തളർത്താനാവില്ല; 15,000 രൂപയ്‌ക്ക് പോർട്ടബിൾ വെന്റിലേറ്റർ നിർമ്മിച്ച് യുപിയിലെ വിദ്യാർത്ഥികൾ

ലോകത്തെ ഏറ്റവും മികച്ച പ്രഭാത ഭക്ഷണങ്ങൾ; ആദ്യ അമ്പതിൽ ഇടം നേടി ഈ മൂന്ന് ഇന്ത്യൻ വിഭവങ്ങൾ

Latest News

4 കിലോ ​കഞ്ചാവുമായി അതിഥി തൊഴിലാളികൾ അറസ്റ്റിൽ

ബാ​ങ്ക് സെ​ക്ര​ട്ട​റി​യെ മരിച്ച നിലയിൽ കണ്ടെത്തി

ശ്രീപദ്മനാഭന്റെ മണ്ണിൽ തീപാറുന്ന വാക്കുകൾ; ഇടത്-വലതു മുന്നണികളെ മുൾമുനയിൽ നിർത്തി ആഭ്യന്തര മന്ത്രി അമിത് ഷായുടെ പ്രസംഗം

“വ്യോമയാന മേഖലയുടെ നട്ടെല്ലാണ് പൈലറ്റുമാർ; ഒരു നി​ഗമനത്തിൽ എത്തിച്ചേരാൻ സാധിക്കില്ല”, അന്തിമ റിപ്പോർട്ട് വരെ കാത്തിരിക്കണമെന്ന് റാം മോ​ഹൻ നായിഡു

ഖത്തറിലെ യുഎസ് വ്യോമതാവളത്തിന് നേരെയുണ്ടായ ഇറാന്റെ മിസൈലാക്രമണം; നാശനഷ്ടങ്ങൾ ഉണ്ടായെന്ന് റിപ്പോർട്ട്, ദൃശ്യം പുറത്ത്

ഉറങ്ങുന്ന സമയത്ത് മദ്രസയിൽ പോകാൻ ആകുമോ? സമുദായത്തിന്റെ കൂടി വോട്ട് നേടിയാണ് അധികാരത്തിൽ വന്നത്: ജിഫ്രി മുത്തുക്കോയ തങ്ങൾ

പൊലീസ് കമ്മീഷണർ വിവരമറിഞ്ഞത് മണിക്കൂറുകൾക്ക് ശേഷം, ​ഗുരുതര സുരക്ഷാവീഴ്ചയുണ്ടായി ; ചിന്നസ്വാമി സ്റ്റേഡിയത്തിലെ അപകടത്തിൽ അന്വേഷണ റിപ്പോർട്ട്

വർക്ക് ഷോപ്പിലേക്ക് പോകവേ ബൈക്കിന് തീപിടിച്ചു; ഗുരുതരമായി പൊള്ളലേറ്റ യുവാവ് മരിച്ചു

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies