ശ്രീനഗർ: വീണ്ടും സുപ്രീംകോടതിയെ വെല്ലുവിളിച്ച് കശ്മീർ പിഡിപി നേതാവ് മെഹ്ബൂബ മുഫ്തി. വിധി ദൈവത്തിന്റേത് അല്ലെന്നും സുപ്രീംകോടതിയുടേതാണെന്നും മെഹ്ബൂബ പറഞ്ഞു. പ്രതീക്ഷ കൈവിടില്ലെന്നും വിജയിക്കുന്നതുവരെ തങ്ങൾ പോരാടുമെന്നും മെഹ്ബൂബ ജമ്മുവിലെ പൊതുപരിപാടിയിൽ പറഞ്ഞു.
കഴിഞ്ഞ ദിവസവും മെഹ്ബൂബ പൊതുവേദിയിൽ വിഘടനവാദ പരാമർശം നടത്തിയിരുന്നു. കശ്മീരികളുടെ വീടും വെള്ളവും ലിഥിയവും പിടിച്ചെടുക്കപ്പെടുകയാണെന്നായിരുന്നു ആരോപണം. എന്നാൽ സ്വന്തം ഭാഷ അവർക്ക് കവർന്നെടുക്കാൻ സാധിക്കില്ലെന്നും അതിനാൽ കശ്മീരികൾ അവരുടെ സ്വന്തം ഭാഷ വീട്ടിൽ ഉപയോഗിക്കണമെന്നും മെഹ്ബൂബ പറഞ്ഞു.
ഇവിടെ പാതകൾ അടയുന്നില്ലെന്നും അവസാനം വരെ പൊരുതുമെന്നുമായിരുന്നു ആർട്ടിക്കിൾ 370 റദ്ദാക്കിക്കൊണ്ടുള്ള സുപ്രീംകോടതി വിധി വന്നതിന് പിന്നാലെ മെഹ്ബൂബ നടത്തിയ പരാമർശം. വിധി തങ്ങളെ നിരാശപ്പെടുത്തില്ലെന്നും ജമ്മുകശ്മീരിനെ ജയിലാക്കി മാറ്റിയിരിക്കുകയാണെന്നും മുഫ്തി പറഞ്ഞു.















