മരണകിടക്കയിൽ ആയിരുന്ന സമയത്ത് കാണാൻ വന്ന എല്ലാവരും തന്നെ സ്നേഹിച്ചവരല്ലെന്ന് ബാല. പേടിച്ചിട്ടായിരുന്നു പലരും വന്നതെന്നും ബാല പറഞ്ഞു. ഒരു ഓൺലൈൻ മാദ്ധ്യമത്തിന് നൽകിയ അഭിമുഖത്തിലായിരുന്നു ഇക്കാര്യങ്ങൾ തുറന്ന് പറഞ്ഞത്.
ഗോപി സുന്ദറിനെക്കുറിച്ചും ബാല അഭിമുഖത്തിൽ പറഞ്ഞിരുന്നു. ഗോപി സുന്ദർ പക്ക ഫ്രോഡാണെന്നും ഒരിക്കലും ക്ഷമിക്കാൻ കഴിയാത്ത കാര്യങ്ങളാണ് ഗോപിസുന്ദർ ചെയ്തതെന്നും ബാല അഭിമുഖത്തിൽ വ്യക്തമാക്കി. താൻ ചില കാര്യങ്ങൾ തുറന്ന് പറഞ്ഞാൽ ഒരു മലയാളിയും ഗോപി സുന്ദറിനെ ഇഷ്ടപ്പെടില്ലെന്നും ബാല പറയുന്നുണ്ട്.
‘ഞാൻ മരണക്കിടക്കയിൽ ആയിരുന്നപ്പോൾ എന്നെ കാണാൻ വന്ന എല്ലാവരും എന്നെ സ്നേഹിച്ചവരല്ല. പലരും പേടിച്ചിട്ടാണ് വന്നത്. കാരണം എന്നോട് ചെയ്ത ദ്രോഹം അവർക്ക് അറിയാമല്ലോ. മാത്രമല്ല എന്നെ ആത്മാർത്ഥമായി സ്നേഹിക്കുന്നവർ ഉണ്ടെന്നും അവർക്ക് അറിയാം. അതുപോലെ അവർ രണ്ടുപേരെ കുറിച്ച് പറയാൻ എനിക്കോ നിങ്ങൾക്കോ അധികാരം ഇല്ല.
പക്ഷെ ഗോപി സുന്ദർ പക്ക ഫ്രോഡാണ്. ഇത് ഞാൻ വ്യക്തി വൈരാഗ്യത്തിന്റെ പേരിൽ പറയുന്നതല്ല. അതുമാത്രമല്ല തമിഴിൽ ഞാൻ സംവിധാനം ചെയ്യാനിരുന്ന സിനിമയുടെ മ്യൂസിക്ക് ഡയറക്ടറായി നിശ്ചയിച്ചിരുന്നത് ഗോപി സുന്ദറിനെയായിരുന്നു. ചില കാര്യങ്ങൾ ഞാൻ തുറന്ന് പറഞ്ഞാൽ ഒരു മലയാളിയും തിരിഞ്ഞ് നോക്കില്ല.
ഒരിക്കലും പൊറുക്കാനാകാത്ത കാര്യങ്ങളാണ് എന്നോട് ചെയ്തത്. ഞാൻ ഇങ്ങനെ ഒരു അഭിമുഖത്തിൽ ഇത്രത്തോളം കോൺഫിഡൻസോടെ പറയണമെങ്കിൽ ഒന്ന് ചിന്തിച്ച് നോക്കൂ, അതുപോലെ ഇത് ഞാൻ മാത്രം പറയുന്നതല്ല. പുറത്ത് ഒന്ന് അന്വേഷിച്ച് നോക്കൂ. ഗ്രൂപ്പ് ആക്ടിവിറ്റീസിനെ കുറിച്ചൊക്കെ അറിയാം. ഇതിന് മുകളിൽ സംസാരിക്കാൻ എനിക്ക് താത്പര്യമില്ല’- ബാല പറഞ്ഞു.