മികച്ച താരങ്ങളെ നിലനിർത്തിയിട്ടുണ്ടെങ്കിലും ടീമിനെ കൂടുതൽ ശക്തമാക്കുക എന്ന ലക്ഷ്യമായിരിക്കും ലേലത്തിലൂടെ റോയൽ ചലഞ്ചേഴ്‌സ് ബാംഗ്ലൂർ മാനേജ്‌മെന്റിനുണ്ടാകുക. കിരീട വരൾച്ചയ്‌ക്ക് വിരാമിടാനാകും ഈ സീസണിലും ആർസിബി ശ്രമിക്കുക. ലേലത്തിൽ ഇതിനായുള്ള തന്ത്രങ്ങളും ആർസിബി മെനയും.
തന്ത്രങ്ങൾ ഇങ്ങനെ;
ആർസിബിയുടെ ലേലത്തിലെ തന്ത്രം ടീമിന് ഇണങ്ങുന്നതും യോജിക്കുന്നതുമായിരിക്കണം. താരലേലത്തിന് ഇറങ്ങുമ്പോൾ കൃത്യമായ ധാരണകൾ ഉണ്ടായിരിക്കണം. അടിസ്ഥാനവിലയിൽ മികച്ച പ്രകടനം കാഴ്ചവയ്‌ക്കാൻ സാധിക്കുമെന്ന് കരുതുന്നവരെ ടീമിലെടുക്കുന്നത് നല്ലതായിരിക്കും. ക്രിക്കറ്റിലെ എല്ലാമേഖലയിലും സമഗ്രാധിപത്യം പുലർത്താൻ കഴിയുന്ന ടീമാണെങ്കിൽ മാത്രമേ ആർസിബിയ്‌ക്ക് ഐപിഎൽ ട്രോഫി സ്വന്തമാക്കാൻ സാധിക്കൂ. ബാറ്റിംഗ്, ബൗളിംഗ്, സ്പിൻ, ഫീൽഡിംഗ് എന്നിവയിലെല്ലാം മികച്ച പ്രകടനം കാഴ്ചവയ്‌ക്കാൻ സാധിക്കുന്നവർ ടീമിന്റെ ഭാഗമാകേണ്ടതുണ്ട്. ലേലത്തിലൂടെ ഇതിന് സാധിക്കുമെന്നാണ് ആരാധകർ കരുതുന്നത്.
17.5 കോടി രൂപ നൽകി കാമറൂൺ ഗ്രീനിനെ സ്വന്തമാക്കിയതിന് ശേഷമാണ് ബാംഗ്ലൂർ ലേലത്തിനൊരുങ്ങുന്നത്. ടീമിനെ സന്തുലിതമാക്കാൻ ഗ്രീനിന്റെ സാന്നിധ്യം സഹായിച്ചേക്കും.
ആർസിബി ടീമിനൊപ്പം നിലവിൽ 19 താരങ്ങളാണുള്ളത്. ഇതിൽ അഞ്ച് പേർ വിദേശതാരങ്ങളാണ്. മൂന്ന് വിദേശ താരങ്ങളുൾപ്പെടെ ആറ് കളിക്കാരെ ആർസിബിയ്‌ക്ക് ലേലത്തിലൂടെ സ്വന്തമാകാം. 23.25 കോടി രൂപയാണ് ബാംഗ്ലൂരിന് അവശേഷിക്കുന്നത്.
നിലനിർത്തിയവർ: ആകാശ് ദീപ്, അനുജ് റാവത്ത്, ദിനേശ് കാർത്തിക്, ഫാഫ് ഡു പ്ലെസിസ്, ഗ്ലെൻ മാക്‌സ്വെൽ, ഹിമാൻഷു ശർമ, കർൺ ശർമ, മഹിപാൽ ലോംറോർ, മനോജ് ഭണ്ഡാഗെ, മായങ്ക് ദാഗർ, മുഹമ്മദ് സിറാജ്, രാജൻ കുമാർ, രജത് പതിദാർ, റീസ് ടോപ്ലെ, സുയേഷ് പ്രഭുദേശായി, വിരാട് കോഹ്ലി, വൈശാഖ് വിജയ് കുമാർ, വിൽ ജാക്‌സ്, കാമറൂൺ ഗ്രീൻ.
റിലീസ് ചെയ്തവർ: അവിനാഷ് സിംഗ്, ഡേവിഡ് വില്ലി, ഫിൻ അലൻ, ഹർഷൽ പട്ടേൽ, ജോഷ് ഹേസൽവുഡ്, കേദാർ ജാദവ്, മിച്ചൽ ബ്രേസ്വെൽ, സിദ്ധാർത്ഥ് കൗൾ, സോനു യാദവ്, വനിന്ദു ഹസരംഗ, വെയ്ൻ പാർനെൽ.