വിൻഡീസ് പര്യടനത്തിനിടെ ഇംഗ്ലണ്ട് ക്രിക്കറ്റ് ടീമിന് സുരക്ഷാ ഭീഷണി. ഹോട്ടലിന് സമീപം നടന്ന വെടിവയ്പ്പിൽ ഒരാൾ കൊല്ലപ്പെട്ടു. ട്രിനാഡിലെ പോർട്ട് ഓഫ് സ്പെയിനിൽ നടന്ന ആക്രമത്തിൽ 47-കാരനാണ് കൊല്ലപ്പെട്ടത്. ഹയാത്ത് റീജൻസിയിലാണ് ടീം താമസിക്കുന്നത്. ഇന്നലെ പുലർച്ചെ 1.20നായിരുന്നു സംഭവം.
സുരക്ഷാ ഭീഷണി നേരിട്ടത്തോടെ ഇംഗ്ലണ്ട് ടീമിന്റെ സുരക്ഷ ശക്തമാക്കിയിട്ടുണ്ട്. ഹോട്ടലിന്റെ പ്രധാന വാതിലിന്റെ മുന്നിലാണ് സംഭവമെന്ന് ഗാർഡിയൻ റിപ്പോർട്ട് ചെയ്യുന്നു. കൊല്ലപ്പെട്ടയാളെ സംബന്ധിച്ചുള്ള കൂടുതൽ വിവരങ്ങള്‍ പുറത്തുവന്നിട്ടില്ല.മത്സര സമയങ്ങളിൽ അല്ലാതെ താരങ്ങൾ പുറത്തിറങ്ങരുതെന്ന് ഇംഗ്ലണ്ട് ആന്‍ഡ് വെയ്ല്‍സ് ക്രിക്കറ്റ് ബോര്‍ഡിന്റെ സുരക്ഷാ വിഭാഗം മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.
അഞ്ച് ടി20 പരമ്പരകളിൽ 2-1 ഒന്നിന് വിൻഡീസാണ് മുന്നിട്ട് നിൽക്കുന്നത്. ട്രിനിഡാഡിലെ ബ്രയാന്‍ ലാറ സ്റ്റേഡിയത്തിലാണ് ഇനിയുള്ള മത്സരങ്ങള്‍.ആദ്യ രണ്ട് ടി20കളും വിന്‍ഡീസ് ജയിച്ചപ്പോള്‍ മൂന്നാം മത്സരത്തിൽ ഇംഗ്ലണ്ട് ശക്തമായി തിരിച്ചുവന്നു.