ഒരിടവേളയ്‌ക്ക് ശേഷം നിവിൻ പോളി നായകനാകുന്ന തമിഴ് സിനിമയാണ് ഏഴ് കടൽ ഏഴ് മലൈ. നടൻ സൂരിയും ചിത്രത്തിൽ ശ്രദ്ധേമായ ഒരു കഥാപാത്രമായി എത്തുന്നുണ്ട്. റിലീസിന് മുന്നോടിയായി ചിത്രം വലിയൊരു നേട്ടം കൈവരിച്ചിരിക്കുകയാണ്. പ്രശസ്തമായ റോട്ടർഡാം അന്തർദേശീയ ചലച്ചിത്രമേളയുടെ 53-ാം പതിപ്പിലെ ബിഗ് സ്‌ക്രീൻ കോമ്പറ്റീഷൻ എന്ന മത്സരവിഭാഗത്തിലേക്ക് ചിത്രം തിരഞ്ഞെടുത്തിരിക്കുകയാണ്. സിനിമയുടെ അണിയറ പ്രവർത്തകർ തന്നെയാണ് ഇക്കാര്യം അറിയിച്ചത്.
A feeling of immense pride and joy!
Our prestigious venture and Director Ram’s unparalleled creation #YezhuKadalYezhuMalai is officially selected at the esteemed International Film Festival Rotterdam under the Big Screen Competition category.
Yes! The World Premiere is @IFFR.… pic.twitter.com/zQCsqr7R17— Nivin Pauly (@NivinOfficial) December 18, 2023
മമ്മൂട്ടി നായകനായ ഹിറ്റ് ചിത്രം പേരൻപിന് ശേഷം സംവിധായകൻ റാം ഒരുക്കുന്ന ചിത്രമാണ് ഏഴ് കടൽ ഏഴ് വാനം. 2021 ൽ ആയിരുന്നു ചിത്രത്തിന്റെ പ്രഖ്യാപനവും ചിത്രീകരണവും ആരംഭിച്ചത്. എന്നാൽ ചില സാങ്കേതിക കാരണങ്ങളാൽ സിനിമ നീണ്ടുപോവുകയായിരുന്നു. അഞ്ജലിയാണ് ചിത്രത്തിൽ നായികയായി എത്തുന്നത്. സിനിമയിലെ നിവിന്റെയും സൂരിയുടെയും ക്യാരക്ടർ പോസ്റ്ററുകൾ കഴിഞ്ഞ ദിവസം പുറത്തുവന്നിരുന്നു.
വളരെ വ്യത്യസ്തമായ വേഷത്തിലാണ് നിവിൻ പോളി ഈ ചിത്രത്തിൽ എത്തുന്നത്. വി ഹൗസ് പ്രൊഡക്ഷൻസിന്റെ ബാനറിൽ സുരേഷ് കാമാച്ചിയാണ് ചിത്രം നിർമ്മിക്കുന്നത്. സംഗീതം യുവൻ ശങ്കർ രാജ. ഛായാഗ്രഹണം ഏകാംബരവും നിർവ്വഹിക്കുന്നു.