ഇടുക്കി: കുടുംബ വഴക്കിനെ തുടർന്ന് മകന്റെ വെട്ടേറ്റ് പിതാവ് മരിച്ചു. മൂലമറ്റം സ്വദേശി കുമാരൻ (60)ആണ് മരിച്ചത്. മകൻ അജേഷിനായി പോലീസ് തിരച്ചിൽ ആരംഭിച്ചു. സ്ഥിരമായി വീട്ടിൽ പ്രശ്നങ്ങൾ ഉണ്ടാക്കാറുള്ള വ്യക്തിയായിരുന്നു അജേഷെന്ന് നാട്ടുകാർ പറയുന്നു.
പിതാവിനെ ആക്രമിക്കുന്നത് തടയാൻ ശ്രമിക്കുന്നതിനിടെ പ്രതിയുടെ മാതാവ് തങ്കമ്മ (52)യ്ക്കും വെട്ടേറ്റു. ഇവരെ കോട്ടയം മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. തങ്കമ്മയുടെ നില ഗുരുതരമാണ്.