ഭാരതീയ ന്യായ സംഹിത, ഭാരതീയ സുരക്ഷാ സംഹിത, ഭാരതീയ സാക്ഷ്യ ബില്ലുകൾ പാസാക്കി ലോക്സഭ
Friday, June 5 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

ഭാരതീയ ന്യായ സംഹിത, ഭാരതീയ സുരക്ഷാ സംഹിത, ഭാരതീയ സാക്ഷ്യ ബില്ലുകൾ പാസാക്കി ലോക്സഭ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Dec 20, 2023, 06:45 pm IST
FacebookTwitterWhatsAppTelegram

ന്യൂഡൽഹി: ഭാരതീയ ന്യായ സംഹിത (രണ്ട്) , ഭാരതീയ നാഗരിക് സുരക്ഷാ സംഹിത (രണ്ട്), ഭാരതീയ സാക്ഷ്യ അധീനിയം (രണ്ട്) ബിൽ എന്നിവ ലോക്‌സഭ പാസാക്കി. ഐപിസി, സിആർപിസി, എവിഡൻസ് ആക്ട് എന്നിവയ്‌ക്ക് പകരമായി കൊണ്ടുവന്ന ബില്ലുകളാണ് ഇവ. ആഗസ്റ്റ് 11-നാണ് മൂന്ന് ബില്ലുകളും ആദ്യമായി ലോക്സഭയിൽ അവതരിപ്പിച്ചത്. തുടർന്ന് കൂടുതൽ പരിശോധനയ്‌ക്കായി ബില്ലുകൾ പാർലമെന്ററി സ്റ്റാൻഡിംഗ് കമ്മിറ്റിക്ക് അയച്ചിരുന്നു.

സമിതി നിർദ്ദേശങ്ങൾ അനുസരിച്ച് ബില്ലുകളിൽ ഭേദഗതി വരുത്താനായി കേന്ദ്രം ബില്ലുകൾ താത്ക്കാലികമായി പിൻവലിച്ചു. പാർലമെന്ററി സ്റ്റാൻഡിംഗ് കമ്മിറ്റി ശുപാർശ ചെയ്ത മാറ്റങ്ങൾ വരുത്തിയ ശേഷം ബില്ലുകൾ വീണ്ടും അവതരിപ്പിക്കുകയായിരുന്നു. 18 സംസ്ഥാനങ്ങൾ, 7 കേന്ദ്രഭരണ പ്രദേശങ്ങൾ, സുപ്രീം കോടതിയിലെയും ഹൈക്കോടതികളിലെയും ജഡ്ജിമാർ, 22 നിയമ സർവ്വകലാശാലകൾ എന്നിവരുമായി കൂടിയാലോചിച്ചാണ് കരട് തയ്യാറാക്കിയതെന്ന് അമിത് ഷാ വ്യക്തമാക്കിയിരുന്നു.

കൊളോണിയൽ ചിന്തയിൽ നിന്നും പൗരന്മാരെ മോചിപ്പിക്കുന്നതാണ ബില്ലുകളെന്ന് അമിത് ഷാ ലോക്സഭയിൽ പറഞ്ഞു. രാജ്യദ്രോഹ കുറ്റം നീക്കം ചെയ്തതായും പകരം രാജ്യത്തിനെതിരെ സംസാരിക്കുന്നവരെ ശിക്ഷ അര്ഹിക്കുന്ന കുറ്റമായി നിയമനിർമ്മാണം കൊണ്ടുവന്നതായും ഷാ പറഞ്ഞു.

356 വകുപ്പുകളുണ്ടായിരുന്ന ഭാരതീയ ന്യായ സംഹിതയിൽ നിലവിൽ 358 വകുപ്പുകളാണ് ഉൾപ്പെടുത്തിയിട്ടുണ്ട്. 22 വകുപ്പുകൾ റദ്ദാക്കാൻ നിർദ്ദേശിക്കുകയും 8 പുതിയ വകുപ്പുകൾ അവതരിപ്പിക്കുകയും ചെയ്തു. ജാതിയുടെയോ ഭാഷയുടെയോ വ്യക്തിപരമായ വിശ്വാസത്തിന്റെയോ അടിസ്ഥാനത്തിൽ അഞ്ചോ അതിലധികമോ ആളുകളുടെ സംഘടിത കുറ്റകൃത്യം, തീവ്രവാദം, കൊലപാതകം എന്നിവ കുറ്റകൃത്യങ്ങളായി ചേർത്തിട്ടുണ്ട്.

ഭാരതീയ നാഗരിക് സുരക്ഷാ സംഹിതയിൽ നിലവിൽ 531 വകുപ്പാണുള്ളത്. ആദ്യ ബില്ലിൽ 533 വകുപ്പുകളായിരുന്നു ഉണ്ടായിരുന്നത്. ഇവയിൽ 22 വകുപ്പുകൾ റദ്ദാക്കാനും 9 വകുപ്പുകൾ അധികമായി ചേർക്കാനും നിർദ്ദേശിച്ചു. ദയാഹർജികൾക്കുള്ള സമയക്രമം, സാക്ഷികളുടെ സംരക്ഷണം, മൊഴി രേഖപ്പെടുത്തുന്നതിനും തെളിവുകൾക്ക് ഇലക്ട്രോണിക് സംവിധാനങ്ങൾക്കുള്ള അനുവാദം എന്നിവയ്‌ക്ക് തുടക്കമായി. അതേസമയം, ഭാരതീയ സാക്ഷ്യാ അധീനിയത്തിൽ മാറ്റമില്ല. 170 വകുപ്പുകളാണ് ബില്ലിൽ ഉൾപ്പെട്ടിട്ടുള്ളത്.

Tags: Amit ShahBharathiya nyaya samhithaBharatiya Nagarik Suraksha samhithaBharatiya Sakshya
ShareTweetSendShare

More News from this section

ലോക പരിസ്ഥിതി ദിനം: ഡല്‍ഹിയില്‍ 18 ‘നമോ ഓക്‌സിജന്‍ പാര്‍ക്കുകള്‍’ ഉദ്ഘാടനം ചെയ്തു; ‘ഏക് പേഡ് മാ കേ നാം’ ക്യാമ്പയിന് തുടക്കം

ഡികെ ശിവകുമാർ മന്ത്രിസഭയിൽ പൊട്ടിത്തെറി; ജലസേചന മന്ത്രി രാമലിം​ഗ റെഡ്ഡി രാജി വെച്ചു; മുനിയപ്പയും രാജിയിലേക്കെന്നു സൂചന

കോൺഗ്രസ്സ് വഞ്ചിച്ചു ; ‘ഇന്ത്യ’ മുന്നണി യോഗം ബഹിഷ്കരിക്കാൻ ഡിഎംകെ

കുഞ്ഞിനെ തലകീഴായി പിടിച്ചു; ജീവൻ രക്ഷിക്കാൻ ഒടുവിൽ മദ്യപിച്ചെത്തിയ ഭർത്താവിനെ തല്ലിക്കൊന്ന് ഭാര്യ, മൃതദേഹത്തിനൊപ്പം ഇരുന്നത് 8 മണിക്കൂർ

കാലം പോയ പോക്കേ…നിയമസഭയിലേക്ക് വീണ്ടും തിരിച്ചെത്താന്‍ സഹായിക്കാം; മമതയ്‌ക്ക് സീറ്റ് ഓഫർ ചെയ്ത് ഹുമയൂണ്‍ കബീര്‍

മുസ്ലീം യുവാവുമായി പ്രണയത്തിലാകാൻ നിർബന്ധിച്ചു; വിവാഹം കഴിച്ചാൽ വിദേശത്ത് സ്ഥിരതാമസം വാഗ്ദാനം ചെയ്തു; ടിസിഎസിന് പിന്നാലെ വിപ്രോയിലും കോർപ്പറേറ്റ് ജിഹാദ് ആരോപണം

Latest News

പെർഫ്യൂം കടയുടെ മറവിൽ ലഹരി വിൽപ്പന; ഇ-സിഗരറ്റുകളും മയക്കുമരുന്ന് ഉപയോഗിക്കുന്ന ഉപകരണങ്ങളും പിടികൂടി

ഇസ്ലാമിക് ഫ്രണ്ട്‌ലി ജിം; വർഗീയ ധ്രുവീകരണത്തിനും പൊതുസമാധാന തകർച്ചയ്‌ക്കും കാരണമാകും; അന്വേഷണം ആവശ്യപ്പെട്ട് ജില്ലാ പൊലീസ് മേധാവിക്ക് ബിജെപി പരാതി നൽകി

നിലവിളക്ക് കൊളുത്തൽ അമുസ്ലീങ്ങളുടെ ആചാരം; ഇതരമതക്കാരുടെ ചടങ്ങുകൾ വർജ്ജിക്കണം; ഫാത്തിമ തഹ്‌ലിയക്കെതിരെ സമസ്ത

കനത്തു പെയ്ത് കാലവര്‍ഷം; നാളെ 5 ജില്ലകളില്‍ അതിശക്തമായ മഴയ്‌ക്ക് സാധ്യത; റെഡ് അലര്‍ട്ട്, രണ്ട് നദികളില്‍ കേന്ദ്ര ജല കമ്മിഷന്റെ പ്രളയ മുന്നറിയിപ്പ്

കോടതി വിധിയിൽ സന്തോഷം; ഇന്ത്യൻ നിയമവ്യവസ്ഥയെ വിലയ്‌ക്ക് വാങ്ങാൻ സാധിക്കില്ല എന്നതിന്റെ ഏറ്റവും വലിയ തെളിവാണിത്: ഷോൺ ജോർജ്

മാസപ്പടി കേസിലെ ഹൈക്കോടതി ഉത്തരവ്; സിപിഎമ്മിന്റെയും പിണറായി വിജയന്റെയും കരണത്തേറ്റ അടി: വി. മുരളീധരൻ

ചരിത്രത്തിലെ ഏറ്റവും വലിയ ലോകകപ്പിന് സംഗീതവിരുന്നോടെ തുടക്കം; ഉദ്ഘാടന ചടങ്ങില്‍ ഷക്കീറയും ടൈലയും അണിനിരക്കും

വർക്ക്ഷോപ്പിന്റെ മറവിൽ ലഹരി മാഫിയ; ഒല്ലൂരിൽ പെപ്പർ സ്പ്രേയും ആയുധങ്ങളുമായി 5 പേർ പിടിയിൽ, ലക്ഷ്യമിട്ടത് വിദ്യാർത്ഥികളെ

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies