ഹൃദയം എന്ന ഹിറ്റ് ചിത്രത്തിന് ശേഷം പ്രണവ് മോഹൻലാലും വിനീത് ശ്രീനിവാസനും ഒന്നിക്കുന്ന ചിത്രമാണ് ‘വർഷങ്ങൾക്ക് ശേഷം’. ആരാധകർ ആകാംക്ഷയോടെ കാത്തിരിക്കുന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ ഇപ്പോൾ എത്തിരിക്കുകയാണ്.
താരരാജാവ് മോഹൻലാലാണ് ചിത്രത്തിന്റെ ഫസ്റ്റ്ലുക്ക് പോസ്റ്റർ സമൂഹമാദ്ധ്യമങ്ങളിൽ പങ്കുവെച്ചത്. ഒപ്പം ജനപ്രിയനായകൻ ദിലീപും ചിത്രത്തിന്റെ അണിയറ പ്രവർത്തകരും പോസ്റ്റർ പങ്കുവെച്ചു.
View this post on Instagram
ഹൃദയത്തിന്റെ വമ്പൻ വിജയത്തിന് ശേഷം അതേ ടീം വീണ്ടും എത്തുകയാണ്. വർഷങ്ങൾക്ക് ശേഷം 2024 ഏപ്രിലിൽ ലോകമെമ്പാടുമുള്ള തീയേറ്ററുകളിലെത്തും. നിങ്ങളെ എല്ലാവരെയും പോലെ ഞാനും സിനിമ കാണാൻ ആകാംക്ഷയോടെ കാത്തിരിക്കുകയാണ്. ഒപ്പം പ്രിയ ധ്യാന്‍ ജന്മദിനാശംസകളും നേരുന്നു. ദൈവം അനുഗ്രഹിക്കട്ടെ… സിനിമയുടെ മുഴുവൻ ടീമിനും എന്റെ പ്രാർത്ഥനകളും ആശംസകളും. എന്നായിരുന്നു പോസ്റ്റർ പങ്കുവെച്ച് മോഹൻലാൽ കുറിച്ചത്.
എൺപതുകളെ ഓർമ്മിപ്പിക്കുന്ന തരത്തിലാണ് പോസ്റ്റർ. നടൻ എംജിആറിന്റെ ഫ്ളക്സിന് മുന്നിൽ ആവേശത്തോടെ നിൽക്കുന്ന യുവാക്കളായി ധ്യാൻ ശ്രീനിവാസനും പ്രണവ് മോഹൻലാലിനെയും പോസ്റ്ററിൽ ചിത്രീകരിച്ചിരിക്കുന്നു. സൗഹൃദത്തിന്റെ കഥപറയുന്ന ചിത്രമാണെന്ന് പോസ്റ്റർ ഉറപ്പ് നൽകുന്നു.