സോൾ: ശത്രുക്കൾ ആണവായുധം ഉപയോഗിച്ച് പ്രകോപിപ്പിക്കാൻ ശ്രമിച്ചാൽ ആണവ ആക്രമണത്തിലൂടെ തന്നെ തങ്ങൾ ശക്തമായ തിരിച്ചടി നൽകുമെന്ന മുന്നറിയിപ്പുമായി ഉത്തര കൊറിയൻ ഏകാധിപതി കിം ജോങ് ഉൻ. ഭൂഖണ്ഡാന്തര ബാലിസ്റ്റിക് മിസൈലിന്റെ വിക്ഷേപണവുമായി ബന്ധപ്പെട്ട് സൈനികരുമായി നടത്തിയ കൂടിക്കാഴ്ചയ്‌ക്കിടെയാണ് കിം ഇക്കാര്യം വ്യക്തമാക്കിയത്.
” നിശ്ചയദാർഢ്യത്തോടെയുള്ള സൈനിക പ്രവർത്തനങ്ങളാണ് കമ്പനി നടത്തിയത്. ശത്രുക്കൾക്കെതിരെ ആക്രമണാത്മക പ്രതിരോധമാണ് തീർക്കേണ്ടത്. ആണവായുധങ്ങൾ ഉപയോഗിക്കാൻ ഇനി മടിക്കേണ്ടതില്ല. ആണവായുധം ഉപയോഗിച്ച് പ്രകോപിപ്പിക്കാനാണ് ശ്രമമെങ്കിൽ ആണവ ആക്രമണത്തിലൂടെ തന്നെ മറുപടി നൽകണമെന്നും” കിം പറഞ്ഞു.
ഭൂഖണ്ഡാന്തര ബാലിസ്റ്റിക് മിസൈലിന്റെ വിക്ഷേപണം സൈന്യത്തിന്റെ കാര്യക്ഷമതയേയും വളരെ പെട്ടന്ന് ആക്രമണം നടത്താനുള്ള കരുത്തിനേയുമാണ് തെളിയിക്കുന്നതെന്നും കിം പറഞ്ഞു. സൈന്യത്തിന്റെ ശേഷി വർദ്ധിപ്പിക്കാനുള്ള കൂടുതൽ ശ്രമങ്ങൾ നടത്തണമെന്നും കിം ആവശ്യപ്പെട്ടിട്ടുണ്ട്. അതേസമയം ഭൂഖണ്ഡാന്തര ബാലിസ്റ്റിക് മിസൈലിന്റെ വിക്ഷേപണവുമായി ബന്ധപ്പെട്ട് ഐക്യരാഷ്‌ട്ര സഭ സുരക്ഷാ കൗൺസിൽ യോഗം നടത്തിയതിനെ കിമ്മിന്റെ സഹോദരി കിം യോ ജോങ് വിമർശിച്ചു.