ആലപ്പുഴ: ചക്കുളത്തുകാവ് ശ്രീഭഗവതി ക്ഷേത്രത്തിലെ നാരീപൂജ നാളെ. നൂറാം വയസിൽ കന്നി മാളികപ്പുറമായി മല ചവിട്ടി അയ്യനെ ദർശിച്ച പാറുക്കുട്ടിയമ്മയെ നാരീപൂജ ചടങ്ങിൽ പൂജിക്കും. നാളെ രാവിലെ 9.30-നാണ് ചടങ്ങ്.
പുലർച്ചെ നടക്കുന്ന വിശേഷാൽ പൂജകൾക്ക് ശേഷമാകും നാരീ പൂജ. ക്ഷേത്ര ശ്രീകോവിലിന് മുന്നിൽ പ്രത്യേകം തയാറാക്കിയ മണ്ഡപത്തിലാണ് നാരീപൂജ. പാറുക്കുട്ടിയമ്മയുടെ പാദം ക്ഷേത്ര മുഖ്യകാര്യദർശി രാധാകൃഷ്ണൻ നമ്പൂതിരി പൂജിച്ചാകും നാരീപൂജ ഉദ്ഘാടനം ചെയ്യുക.
മുഖ്യകാര്യദർശി ഉണ്ണികൃഷ്ണൻ നമ്പൂതിരി, തന്ത്രി ഒളശ്ശമംഗലത്ത് ഇല്ലത്ത് ഗോവിന്ദൻ നമ്പൂതിരി, മേൽശാന്തിമാരായ അശോകൻ നമ്പൂതിരി, രഞ്ജിത്ത് ബി. നമ്പൂതിരി, ദുർഗാദത്തൻ നമ്പൂതിരി എന്നിവർ ചടങ്ങിന് കാർമ്മികത്വം വഹിക്കും. ചടങ്ങിന് മുന്നോടിയായി നടക്കുന്ന സാംസ്‌കാരിക സമ്മേളനത്തിൽ കാര്യദർശി മണിക്കുട്ടൻ നമ്പൂതിരി അദ്ധ്യക്ഷത വഹിക്കും.















