വൈകാരികമായ നിമിഷങ്ങളാണിത്; എന്റെ പ്രയത്‌നത്തിന്റെ ഫലം; സെഞ്ച്വറി നേട്ടത്തിൽ പ്രതികരണവുമായി സഞ്ജു

Published by
Janam Web Desk

ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ മൂന്നാം ഏകദിന മത്സരത്തിൽ കരിയറിലെ ആദ്യ ഏകദിന സെഞ്ച്വറിയാണ് സഞ്ജു നേടിയത്. മൂന്നാമനായി ക്രീസിലെത്തിയ താരം പക്വതയാർന്ന പ്രകടനമാണ് കാഴ്ചവച്ചത്. പിച്ചിൽ റൺസ് കണ്ടെത്താൻ മറ്റ് ബാറ്റർമാർ ബുദ്ധിമുട്ടിയപ്പോഴും 110 പന്തുകളിൽ നിന്ന് സഞ്ജു സെഞ്ച്വറി നേടി. മത്സരത്തിലെ പ്രകടനം തനിക്ക് സന്തോഷം നൽകുന്നുണ്ടെന്ന് സഞ്ജു പറഞ്ഞു. ഇന്ത്യൻ ഇന്നിംഗ്‌സിന് ശേഷം സംസാരിക്കുകയായിരുന്നു താരം.

വളരെ വൈകാരികമായ നിമിഷങ്ങളാണിത്. മത്സരത്തിൽ മികച്ച ഇന്നിംഗ്‌സ് കെട്ടിപ്പടുക്കാൻ സാധിച്ചതിൽ ഞാൻ അതീവ സന്തോഷവാനാണ്. ഇത്തരത്തിൽ മികച്ച പ്രകടനം കാഴ്ചവയ്‌ക്കുന്നതിനായി ഞാൻ ശാരീരികമായും മാനസികപരമായും ഒരുപാട് പ്രയത്‌നിച്ചിട്ടുണ്ട്. അതിന്റെ ഫലമാണിത്. ന്യൂബോളിൽ ദക്ഷിണാഫ്രിക്ക മികച്ച രീതിയിലാണ് പന്തെറിഞ്ഞത്. എന്നാൽ പന്ത് പഴയതായപ്പോഴേക്കും കുറച്ച് സ്ലോ ആവുകയും ബാറ്റ് ചെയ്യാൻ ബുദ്ധിമുട്ടായി മാറുകയും ചെയ്തു.”- സഞ്ജു പറഞ്ഞു.


“>

 

പിച്ച് സ്ലോ ആയതോടുകൂടി ബാറ്റിംഗ് ബുദ്ധിമുട്ടായി മാറിയിരുന്നു. എന്നാൽ ഞാനും തിലക് വർമ്മയും ക്രീസിൽ നിൽക്കാനും മികച്ച സ്‌കോർ കെട്ടിപ്പടുക്കാനുമാണ് ശ്രമിച്ചത്. അതുകൊണ്ടു തന്നെ 40-ാം ഓവറിന് ശേഷം വെടിക്കെട്ട് ബാറ്റിംഗ് പുറത്തെടുക്കാൻ ഞാനും തിലക് വർമ്മയും തീരുമാനിച്ചിരുന്നു.”- സഞ്ജു സാംസൺ കൂട്ടിച്ചേർത്തു.


“>

 

വൺഡൗണായി ക്രീസിലെത്തിയ സഞ്ജു സാംസൺ പക്വതയാർന്ന പ്രകടനം കാഴ്ച വച്ചതോടെയാണ് ഇന്ത്യയ്‌ക്ക് ആത്മവിശ്വാസം കൈവന്നത്. 108 റൺസ് നേടിയ താരത്തെ ലിസാഡാണ് കൂടാരം കയറ്റിയത്. 6 ബൗണ്ടറികളും 3 സിക്‌സറുകളും ഉൾപ്പെട്ടതായിരുന്നു സഞ്ജുവിന്റെ ഇന്നിംഗ്‌സ്.

 

Share
Leave a Comment