മാറി വരുന്ന ജീവിത ശൈലികൾ മൂലം പലരും നേരിടുന്ന പ്രശ്‌നങ്ങളിലൊന്നാണ് അമിത ഭാരം. ഹോർമോണുകളിൽ വരുന്ന വ്യതിയാനങ്ങളും വ്യായാമക്കുറവും അമിത ഭാരത്തിന്റെ പ്രധാന കാരണങ്ങളാണ്. പൊണ്ണത്തടി നിയന്ത്രിച്ചു നിർത്തുക എന്നത് പ്രധാനമാണ്. ഇതിനായി ഈ പാനീയങ്ങൾ കുടിക്കുന്നത് ശീലമാക്കാം.
നാരങ്ങാ വെള്ളം

നാരങ്ങാ വെള്ളം കുടിക്കാൻ ഇഷ്ടപ്പെടുന്നവരാണ് ബഹുഭൂരിപക്ഷം ആളുകളും. നാരങ്ങയിൽ സിട്രസ് ആസിഡ് അടങ്ങിയിട്ടുണ്ട്. നാരാങ്ങാ വെള്ളത്തിൽ ഇഞ്ചിയും ചേർത്ത് കുടിക്കുന്നത് മെറ്റബോളിസം വർദ്ധിപ്പിച്ച് അമിതഭാരം കുറയ്‌ക്കാൻ സഹായിക്കുന്നു.
ആപ്പിൾ സിഡെർ വിനാഗർ

ദഹന പ്രശ്‌നങ്ങൾ അകറ്റുന്നതിന് ആപ്പിൾ സിഡെർ വിനാഗർ കുടിക്കാം. ഇതിൽ അൽപം തേൻ ചേർത്ത് ചെറുചൂടുവെള്ളത്തിൽ കുടിക്കുന്നത് ഭാരം നിയന്ത്രിക്കാനും വയർ ചാടുന്നത് ഒഴിവാക്കാനും സഹായിക്കുന്നു.
ഗ്രീൻ ടീ

ഗ്രീൻ ടീയിൽ തേനും ഇഞ്ചിയും കറുവപ്പട്ടയും ചേർത്ത് പതിവായി കുടിക്കുന്നത് അമിതഭാരം നിയന്ത്രിക്കാനും ആരോഗ്യം വർദ്ധിപ്പിക്കാനും സഹായിക്കുന്നു.
മഞ്ഞൾ വെള്ളം

ചെറു ചൂടുവെള്ളത്തിൽ മഞ്ഞൾപൊടിയും തേനും നാരങ്ങാ നീരും ചേർത്ത് കുടിക്കുന്നത് വയറിലടങ്ങിയ കൊഴുപ്പ് നീക്കം ചെയ്യാൻ സഹായിക്കുന്നു. ഇത് ശരീരഭാരം നിയന്ത്രിച്ച് നിർത്താൻ സഹായിക്കുന്നു.















