സിറിയ : ഐഎസുമായി ബന്ധമുള്ള മുന്നൂറോളം പേർ തുർക്കിയിൽ അറസ്റ്റിൽ .32 പ്രവിശ്യകളിലുടനീളമുള്ള പരിശോധനകളിലാണ് ഇവർ അറസ്റ്റിലായതെന്ന് ആഭ്യന്തര മന്ത്രി അലി യെർലികായ പറഞ്ഞു. ഗാസയിലെ യുദ്ധസമയത്തും , സർക്കാർ കെട്ടിടങ്ങൾക്ക് സമീപം ബോംബ് പൊട്ടിത്തെറിച്ചതിനും ശേഷം ഭീകര ഗ്രൂപ്പുകൾക്കുമെതിരെ സർക്കാർ പ്രവർത്തനം ശക്തമാക്കിയിരുന്നു.
രാജ്യത്തെ മൂന്ന് വലിയ നഗരങ്ങളായ അങ്കാറ, ഇസ്താംബുൾ, ഇസ്മിർ എന്നിവിടങ്ങളിൽ നിന്നാണ് ഭൂരിഭാഗം പേരും അറസ്റ്റിലായതെന്ന് യെർലികായ പറഞ്ഞു. തടവിലാക്കപ്പെട്ടവർ തുർക്കി സ്വദേശികൾ തന്നെയാണോയെന്ന് വെളിപ്പെടുത്തിയിട്ടില്ല.
രാജ്യത്തുടനീളം ഒരേ സമയത്താണ് ഓപ്പറേഷൻ നടത്തിയത്, പോലീസ് അപ്പാർട്ട്‌മെന്റുകളിലും കെട്ടിടങ്ങളിലും പ്രവേശിക്കുന്നതിന്റെയും സംശയിക്കുന്നവരെ വാഹനങ്ങളിലേക്ക് വലിച്ചിഴയ്‌ക്കുന്നതിന്റെയും ദൃശ്യങ്ങൾ മന്ത്രി പങ്ക് വച്ചിട്ടുണ്ട്.