മനസിനും ശരീരത്തിനും ഉന്മേഷം നൽകുന്നതിന് വേണ്ടി പല മാർഗങ്ങളും നാം സ്വീകരിക്കാറുണ്ട്. ചിലർ ആരോഗ്യം സംരക്ഷിക്കുന്നതിനായും ശരീരഭാരം കുറക്കുന്നതിനായും ദിവസേന വ്യായാമം ചെയ്യുന്നതും ശീലമാക്കാറുണ്ട്. വ്യായാമം ചെയ്യാൻ തുടങ്ങിയാലും പലർക്കും അത് തുടരാൻ മടിയായിരിക്കും. എന്നാൽ രാവിലെ യോഗ ചെയ്യാൻ ആരംഭിക്കുകയാണെങ്കിൽ അത് ശാരീരികവും മാനസികവുമായ ഉന്മേഷത്തിന് നമ്മെ സഹായിക്കുന്നു. യോഗ പരിശീലിക്കുന്നത് മാനസിക സമ്മർദ്ദം കുറയ്‌ക്കുന്നു. അത്തരത്തിൽ മൂന്ന് പ്രധാന യോഗ ഏതൊക്കെയെന്ന് നോക്കിയാലോ….
ഉഷ്‌ട്രാസന
ശ്വസകോശത്തിന്റെ സുഗമമായ പ്രവർത്തനങ്ങൾക്ക് വളരെ പ്രയോജനകരമാണ് ഉഷ്‌ട്രാസന. ഇത് ദിവസേന ചെയ്യുന്നത് ഇടുപ്പു വേദനയും നടുവേദനയും കുറക്കുന്നതിന് സഹായിക്കും. ചെയ്യേണ്ട രീതി എങ്ങനെയെന്ന് നോക്കാം.

ആദ്യം മൂട്ട് കുത്തി നിലത്ത് നിൽക്കുക
കൈവിരലിന്റെ തള്ളവിരൽ പുറകിലോട്ടാക്കി രണ്ട് കൈകൊണ്ടും അരക്കെട്ടിൽ പിടിക്കുക
ശ്വാസം എടുത്തുകൊണ്ട് പുറകിലേക്ക് വളയണം
ഒരോ കൈകൊണ്ടും കാലിന്റെ ഉപ്പൂറ്റിയിൽ തൊടണം
തല പുറകിലേക്ക് ചെറുതായി വളക്കുക
വയർഭാഗം കഴിയാവുന്നത്ര മുമ്പിലേക്ക് ആയുക
3-5 മിനിറ്റ് വരെ അങ്ങനെ തുടരണം
സേതുബന്ധാസനം
തലയ്‌ക്കും കഴുത്തിനും സുഖപ്രദമായിരിക്കുന്നതിന് ഏറ്റവും അനുയോജ്യമാണ് സേതുബന്ധാസനം. ഇത് ഹൃദയസംബന്ധമായ രോഗങ്ങളുടെ സാധ്യത കുറക്കാൻ സഹായിക്കുന്നു. നട്ടെല്ലിന്റെ ആരോഗ്യത്തിനും സഹായകരമാണ്.

കാൽമുട്ടുകൾ വളച്ച് പുറകിലേക്ക് കിടക്കുക
പാദങ്ങൾ നിലത്ത് ഉറപ്പിക്കണം
കൈകൾ രണ്ട് വശത്തായി നിവർത്തിയിടുക
ഇടുപ്പ് തറയിൽ നിന്ന് പതുക്കെ ഉയർത്തുക
ബാലാസനം
ആരോഗ്യ സംരക്ഷണത്തിന്റെ കാര്യത്തില്‍ ബാലാസനം എപ്പോഴും മികച്ചത് തന്നെയാണ്. യോഗകളില്‍ എളുപ്പം ചെയ്യാന്‍ സാധിക്കുന്നതും ആരോഗ്യത്തിന് സഹായിക്കുന്നതും ഈ ബാലാസനം തന്നെയാണ്.

മുട്ട് മടക്കി നേരെ ഇരിക്കുക
സാവധാനം ശരീരം മുന്നോട്ടേക്ക് നീക്കി നിലത്തോട്ട് വളയ്‌ക്കുക
ഈ സമയം കൈകൾ കഴിയുന്നിടത്തോളം മുന്നോട്ട് നീട്ടണം
നെറ്റി, കൈപ്പത്തി എന്നിവ നിലത്ത് സ്പർശക്കുന്ന രീതിയിലായിരിക്കണം ചെയ്യേണ്ടത്
ഈ രീതിയിൽ മൂന്ന്-നാല് സെക്കൻഡ് തുടരണം















