കൊളസ്‌ട്രോൾ കൂടുന്നത് ഗുരുതരമായ ആരോഗ്യ പ്രശ്‌നങ്ങൾക്ക് ഇടയാക്കും. പൊണ്ണത്തടിയുൾപ്പെടെയുള്ള പ്രശ്‌നങ്ങൾ ഇതുമൂലം നേരിട്ടേക്കാം. കൊഴുപ്പടങ്ങിയ ഭക്ഷണത്തിന്റെ അമിത ഉപയോഗം, കൃത്യമായി വ്യായാമം ചെയ്യാത്തത്, പുകവലി, മദ്യപാനം എന്നിവയെല്ലാം കൊളസ്‌ട്രോൾ വർദ്ധിക്കാൻ കാരണമാകും. കൊളസ്‌ട്രോളിന്റെ അളവ് നിയന്ത്രിക്കാൻ ചില പൊടിക്കൈകളുണ്ട്. വീട്ടിൽ തന്നെ ചെയ്യാനാകുന്ന ചില കാര്യങ്ങൾ ഇതാ….
പൊതുവെ ഉച്ചഭക്ഷണം കഴിക്കുമ്പോൾ മറ്റ് കറികൾക്കൊപ്പം കൂട്ടുന്ന ഒന്നാണ് ചമ്മന്തി. കൊളസ്‌ട്രോൾ നിയന്ത്രിക്കാൻ കഴിക്കേണ്ട ചില ചമ്മന്തികൾ ഇവയെല്ലാം…
പുതിന ചമ്മന്തി
ചോറിനൊപ്പം കഴിക്കാവുന്ന ചമ്മന്തിയാണ് പുതിന കൊണ്ടുള്ളത്. പുതിനയില, പച്ചമുളക്, വെളുത്തുള്ളി, ജീരകം എന്നിവയാണ് ചേരുവകൾ. ഇവയെല്ലാം ചേർത്ത് അരച്ചെടുക്കുന്നതോടെ പുതിനയില ചമ്മന്തി റെഡി.
ഉലുവ ചമ്മന്തി
ഉലുവയിൽ ധാരാളം വിറ്റാമിനുകളും ധാതുക്കളും ആന്റിഓക്‌സിഡന്റുകളും അടങ്ങിയിട്ടുണ്ട്. കോശവുമായി ബന്ധപ്പെട്ട രോഗങ്ങളിൽ നിന്നും ശരീരത്തെ സംരക്ഷിക്കുന്നതിനും ഇത് സഹായിക്കും. ഉലുവയില, വെജിറ്റബിൾ ഓയിൽ, ഉപ്പ് എന്നിവയാണ് ചേരുവകൾ.
ചീര ചമ്മന്തി
എല്ലാ പച്ചക്കറികളിലും കൊളസ്‌ട്രോൾ കുറയ്‌ക്കാൻ സഹായിക്കുന്ന നാരുകൾ ധാരാളം അടങ്ങിയിട്ടുണ്ട്. രക്തസമ്മർദ്ദം കുറയ്‌ക്കുന്നതിനും പൊട്ടാസ്യം ഉൾപ്പെടെയുള്ള ധാതുക്കൾ ശരീരത്തിലെത്തുന്നതിനും സഹായിക്കുന്നു.
കറിവേപ്പില ചമ്മന്തി
ഉലുവ, തേങ്ങ, പുളി, കറിവേപ്പില എന്നിവയാണ് ചമ്മന്തിക്ക് വേണ്ട ചേരുവകൾ. വിറ്റാമിൻ എ,ബി,സി, ബി2, കാൽസ്യം, ഇരുമ്പ് എന്നിവ ധാരാളം അടങ്ങിയിട്ടുണ്ട്.