പാകിസ്ഥാനിൽ പഞ്ചാബ് പ്രവിശ്യയിലെ അഹമ്മദിയ്യ പള്ളി പോലീസ് തകർത്തു: വീഡിയോ വൈറൽ

Published by
Janam Web Desk

ഇസ്ലാമബാദ് : ന്യൂനപകാശങ്ങൾക്കെതിരെയുള്ള മനുഷ്യാവകാശ ലംഘനങ്ങളും ആക്രമണങ്ങളും തുടർച്ചയാകുന്ന പാകിസ്ഥാനിൽ നിന്ന് ഇതേ ഗാനത്തിൽ പെട്ട പുതിയൊരു വാർത്ത കൂടി വന്നിരിക്കുന്നു. പാകിസ്ഥാനിലെ പഞ്ചാബ് പ്രവിശ്യയിൽ ന്യൂനപക്ഷമായ അഹമ്മദി സമൂഹത്തിന്റെ പള്ളിയുടെ മിനാരങ്ങൾ പോലീസ് തകർത്തതാണ് ഇപ്പോൾ ചർച്ചയാകുന്നത്.

ലാഹോറിനടുത്ത് ഫൈസലാബാദിലെ സാമുന്ദ്രിയിലെ അഹമ്മദി ന്യൂനപക്ഷ പള്ളിയുടെ മിനാരങ്ങൾ പോലീസുകാർ പൊളിക്കുന്ന വീഡിയോ ആണ് വാർത്താ ഏജൻസിയായ പിടിഐ പങ്കുവെച്ചത് .1984-ൽ “മുസ്‌ലിംകളായി പരോക്ഷമായോ നേരിട്ടോ വേഷമിടുന്നത്” വിലക്കിക്കൊണ്ടുള്ള ഒരു നിയമം നിലവിൽ വന്നതിന് ശേഷം ഇത്തരം വേട്ടയാടൽ സംഭവങ്ങളുടെ എണ്ണത്തിൽ വൻ വർധനവാണ് ഉണ്ടാകുന്നത്.

പഞ്ചാബ് പ്രവിശ്യയിൽ ന്യൂനപക്ഷ അഹമ്മദിയ്യ സമുദായത്തിൽപ്പെട്ട ഡോക്ടർ വെടിയേറ്റ് മരിച്ചുവെന്ന് പോലീസ് സ്ഥിരീകരിച്ചിട്ടുണ്ട്.

Share
Leave a Comment