തിരുവനന്തപുരം: സംസ്ഥാനത്ത് ക്രിസ്തുമസ് സ്പെഷ്യൽ വന്ദേഭാരത് ട്രെയിൻ ഓടിതുടങ്ങുമെന്ന് ഇന്ത്യൻ റെയിൽവേ. ഈ മാസം 25-ന് ചെന്നൈ മുതൽ കോഴിക്കോട് വരെയാണ് ക്രിസ്തുമസിന് സ്പെഷ്യൽ വന്ദേഭാരത് സർവീസ് നടത്തുക. യാത്രക്കാരുടെ തിരക്ക് പരിഗണിച്ചാണ് കേരളത്തിന് സ്പെഷ്യൽ വന്ദേഭാരത് ട്രെയിൻ അനുവദിച്ചിരിക്കുന്നത്. പുലർച്ചെ 4:30-ന് ചെന്നൈയിൽ നിന്നും പുറപ്പെടുന്ന വന്ദേഭാരത് ട്രെയിൻ വൈകിട്ട് 3:30-ഓടെയാണ് കോഴിക്കോട് എത്തുന്നത്. പാലക്കാട്, ഷൊർണൂർ, തിരൂർ എന്നിവിടങ്ങളിലും സ്പെഷ്യൽ വന്ദേഭാരത് ട്രെയിനിന് സ്റ്റോപ്പുകൾ അനുവദിച്ചിട്ടുണ്ട്.