പ്രഭാസ് സാറിനും പൃഥ്വിരാജ് സാറിനും അഭിനന്ദനങ്ങൾ; സലാറിനെ പ്രശംസിച്ച് റിഷഭ് ഷെട്ടി
Friday, November 7 2025
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Tech
  • Culture
    • Astrology
    • Spirituality
    • Temple
  • ‌
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Tech
  • Culture
    • Astrology
    • Spirituality
    • Temple
  • ‌
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • Latest News
  • Sports
  • Defence
  • Business
Home Entertainment

പ്രഭാസ് സാറിനും പൃഥ്വിരാജ് സാറിനും അഭിനന്ദനങ്ങൾ; സലാറിനെ പ്രശംസിച്ച് റിഷഭ് ഷെട്ടി

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Dec 23, 2023, 07:09 pm IST
FacebookTwitterWhatsAppTelegram

കെജിഎഫിന് ശേഷം രാജ്യമെമ്പാടുമുള്ള സിനിമ ആരാധകരുടെ ചർച്ചകൾ സലാറിനെ പറ്റിയാണ്. ഇന്നലെ ലോകമെമ്പാടുമുള്ള തീയേറ്ററുകളിൽ പ്രദർശനത്തിനെത്തിയ ചിത്രം ആവേശത്തോടെയാണ് ആരാധകർ ഏറ്റെടുത്തതും. കളക്ഷൻ റെക്കോർഡുകൾ ഭേദിച്ച് മുന്നേറുന്ന ചിത്രത്തിന് പ്രശംസയുമായി താരങ്ങളടക്കം ഇതിനോടകം എത്തിക്കഴിഞ്ഞു. ചിത്രത്തെ പ്രശംസിച്ച് എത്തിയിരിക്കുകയാണ് കന്നട സംവിധായകനും നടനുമായ ഋഷഭ് ഷെട്ടി. ഇന്ത്യൻ സിനിമയിലെ മികച്ച മാസ് ചിത്രങ്ങളിലൊന്നായി സലാർ ഇടം പിടിച്ചിരിക്കുകയാണെന്ന് റിഷഭ് പറയുന്നു.

 

#SalaarCeaseFire stands as one of the most incredible mass films!

Kudos to Prabhas Sir for his outstanding performance, and a special shoutout to Prithiviraj sir for nailing the role. Big hug to Prashanth Neel for weaving a beautiful story about friendship, and heartfelt…

— Rishab Shetty (@shetty_rishab) December 22, 2023

‘ഇന്ത്യൻ സിനിമയിലെ മികച്ച മാസ് ചിത്രങ്ങളിലൊന്നാണ് സലാർ! ചിത്രത്തിലെ പ്രഭാസ് സാറിന്റെ മികച്ച പ്രകടനത്തിന് അഭിനന്ദനങ്ങൾ, ഒപ്പം സുപ്രധാന കഥാപാത്രത്തെ അവതരിപ്പിച്ച പൃഥ്വിരാജ് സാറിനും പ്രത്യേക അഭിനന്ദനങ്ങൾ. സൗഹൃദത്തെക്കുറിച്ച് മനോഹരമായ ഒരു കഥ പറഞ്ഞ പ്രശാന്ത് നീലിനെ എത്ര പ്രശംസിച്ചാലും മതിവരില്ല. ഒപ്പം ഹോംബാലെ ഫിലിംസിനും വിജയ്‌ക്കും എന്റെ ഹൃദയംഗമമായ അഭിനന്ദനങ്ങൾ’. എന്നായിരുന്നു റിഷഭ് ഷെട്ടി സമൂഹമാദ്ധ്യമമായ എക്‌സിൽ പങ്കുവെച്ച കുറിപ്പ്.

തെലുങ്ക് സൂപ്പർ സ്റ്റാർ ചിരഞ്ജീവിയും സലാറിന് ആശംസകളുമായി എത്തിയിരുന്നു. ചിത്രത്തിലെ നായകന്മാരായ പ്രഭാസ്, പൃഥ്വിരാജ് എന്നിവരുടെ പ്രകടനങ്ങളെ അദ്ദേഹം അഭിനന്ദിച്ചു.

ബോക്സോഫീസിൽ അതിഗംഭീര തുടക്കമാണ് സലാർ നേടിയിരിക്കുന്നത്. ആഗോളതലത്തിൽ ചിത്രത്തിന് 175 കോടി രൂപ കളക്ഷനാണ് ആദ്യദിനം ലഭിച്ചിരിക്കുന്നതെന്നാണ് റിപ്പോർട്ടുകൾ. ഇന്ത്യയിൽ മാത്രം ചിത്രം 95 കോടി രൂപയോളം നേടി. 1000 കോടി ക്ലബ്ബിൽ കയറിയ ഷാരൂഖ് ഖാൻ ചിത്രങ്ങളായ പഠാനെയും ജവാനെയും മറികടന്നാണ് സലാർ ബോക്സോഫീസിൽ റെക്കോർഡ് സൃഷ്ടിച്ചിരിക്കുന്നത്. പഠാൻ ആദ്യ ദിനം നേടിയത് 57 കോടി രൂപയും ജവാൻ 129 കോടി രൂപയുമായിരുന്നു.

ചിത്രത്തിൽ മാസ് ലുക്കിൽ ദേവ എന്ന കഥാപാത്രവുമായി പ്രഭാസ് എത്തിയപ്പോൾ ഇമോഷണൽ രംഗങ്ങളുമായി വർദ്ധരാജ് മാന്നാർ എന്ന കഥാപാത്രത്തെയാണ് പൃഥ്വിരാജ് അവതരിപ്പിച്ചിരിക്കുന്നത്. വൻ ക്യാൻവാസിലാണ് പ്രശാന്ത് നീൽ സലാർ ഒരുക്കിയിരിക്കുന്നത്. ഇടവേളയ്‌ക്ക് ശേഷം സലാറിലൂടെ വൻ തിരിച്ചു വരവ് നടത്തിയിരിക്കുകയാണ് നടി ശ്രുതി ഹാസനും.

Tags: Rishabh ShettySUBSalar
ShareTweetSendShare

More News from this section

KGF-ലെ കാസിം ചാച്ച ; കന്നഡ താരം ഹരീഷ് റായ് അന്തരിച്ചു

നയൻതാരയ്‌ക്ക് 50 കോടിയുടെ പ്രൈവറ്റ് ജെറ്റ് ? പ്രതികരിച്ച് ഹലോ എയർവേസ് സിഇഒ

വേറിട്ട വേഷത്തിൽ ടോവിനോ; ബിഗ് ബഡ്ജറ്റ് ചിത്രം ‘പള്ളിച്ചട്ടമ്പി’ക്ക് ഷെഡ്യൂൾ പാക്കപ്പ്

“പ്രിയപ്പെട്ടതെല്ലാം ഒരുമിച്ച്”; കുടുംബചിത്രം പങ്കുവച്ച് മോ​ഹൻലാൽ, ശ്രദ്ധേയമായി ലാംബി

ശരീരഭാരം കുറഞ്ഞതിനെ കുറിച്ച് അന്ന രാജന്റെ കുറിപ്പ്; ഹാഷിമോട്ടോസ് തൈറോയ്ഡിറ്റിസ് ബാധിച്ചെന്ന് താരം

ഇൻ്റർനാഷണൽ പുലരി ടിവി അവാർഡുകൾ പ്രഖ്യാപിച്ചു

Latest News

ദത്തോപന്ത് ഠേംഗഡി സേവാ സമ്മാൻ ആചാര്യ കെ ആര്‍ മനോജിന്

അങ്കമാലിയില്‍ ആറുമാസം പ്രായമുള്ള കുഞ്ഞിനെ കൊലപ്പെടുത്തിയ സംഭവം; അമ്മൂമ്മ അറസ്റ്റില്‍

വന്ദേമാതരം@ 150: കേരളത്തില്‍ വിപുലമായ ആഘോഷ പരിപാടികള്‍

ബീഹാറിൽ ഒന്നാംഘട്ട വോട്ടെടുപ്പിൽ 64 .46% പോളിംഗ് ; മുൻവർഷങ്ങളെക്കാൾ ഉയർന്ന നില

കേരളത്തിൽ കുംഭമേള ജനുവരിയിൽ; വേദിയാകുന്നത് തിരുനാവായ ; ജുന അഖാരയുടെ സംഘാടനം

ഒൻപതാം ക്ലാസ് വിദ്യാർഥി ജീവനൊടുക്കിയ സംഭവം: പ്രധാനധ്യാപികയുടെ സസ്പെൻഷൻ റദ്ദ് ചെയ്തു തിരിച്ചെടുത്തു

കുടിയന്മാർ ജാഗ്രതൈ: മദ്യപിച്ച് ട്രെയിനില്‍ യാത്ര ചെയ്യുന്നവരെ പിടിക്കാൻ ആല്‍ക്കോമീറ്റർ ഉപയോഗിച്ച് പരിശോധന; പിടി വീണാൽ ‘പണി’ ഉറപ്പ്

വണ്‍ എക്‌സ് ബെറ്റിങ് ആപ്പ് കേസ്: സുരേഷ് റെയ്‌നയുടേയും ശിഖര്‍ ധവാന്റേയും സ്വത്തുക്കള്‍ കണ്ടുകെട്ടി

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies