കോഴിക്കോട് നിയന്ത്രണം വിട്ട ടൂറിസ്റ്റ് ബസ് പെട്രോൾ പമ്പിൽ ഇടിച്ചു കയറി; ജീവനക്കാരന് പരിക്ക്

Published by
Janam Web Desk

കോഴിക്കോട്; നിയന്ത്രണം വിട്ട ടൂറിസ്റ്റ് ബസ് പെട്രോൾ പമ്പിലേക്ക് ഇടിച്ചു കയറി. കോഴിക്കോട് കൂളിമാവിൽ ഇന്ന് പുലർച്ചയോടെയാണ് അപകടം നടന്നത്. അപകടത്തിൽ ജീവനക്കാന്റെ കാലിന് സാരമായ പരിക്കേൽക്കുകയും പെട്രോൾ പമ്പിലെ ഇന്ധനം നിറയ്‌ക്കുന്ന മെഷീൻ പൂർണമായി തകരുകയും ചെയ്തു. പരിക്കേറ്റയാളെ കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

തീ അണയ്‌ക്കാനുള്ള ഓട്ടോമാറ്റിക് സംവിധാനം പെട്രോൾ പമ്പിലുണ്ടായിരുന്നതുകൊണ്ടാണ് വൻ ദുരന്തം ഒഴിവായത്. ബസിന്റെ അമിത വേഗതയാണോ അപകടത്തിനു കാരണം എന്നതടക്കമുള്ള വിവരങ്ങൾ പരിശോധിച്ചു വരികയാണെന്ന് പോലീസ് അറിയിച്ചു.

Share
Leave a Comment