വീട്ടമ്മയെ പീഡിപ്പിച്ച് ​ഗർഭിണിയാക്കി, ഡിഎൻഎ പരിശോധന അട്ടിമറിക്കാൻ ശ്രമിച്ചു; സിപിഎം നേതാവിനെ പാർട്ടിയിൽ നിന്ന് പുറത്താക്കി

Published by
Janam Web Desk

പത്തനംതിട്ട: സിപിഎം പ്രാദേശിക നേതാവിനെ പാർട്ടിയിൽ നിന്നും പുറത്താക്കാൻ തീരുമാനം. തിരുവല്ലയിലെ പ്രാദേശിക നേതാവും സിപിഎം കോട്ടാലി ബ്രാഞ്ച് സെക്രട്ടറിയുമായ സി.സി സജിമോനെ പാർട്ടിയിൽ നിന്ന് പുറത്താക്കാൻ പത്തനംതിട്ട ജില്ലാ കമ്മിറ്റിയാണ് തീരുമാനിച്ചത്. സിപിഎം സംസ്ഥാന കമ്മറ്റിയുടെ നിർദ്ദേശത്തെ തുടർന്നാണ് തീരുമാനം. ‌

വീട്ടമ്മയെ പീഡിപ്പിച്ച് ​ഗർഭിണിയാക്കുകയും ഡിഎൻഎ പരിശോധന അട്ടിമറിക്കാനും ശ്രമിച്ച കേസിൽ ഇയാൾ പ്രതിയായിരുന്നു. കേസിനാസ്പദമായ സംഭവം 2018ലായിരുന്നു. പിന്നാലെ ഇയാളെ അന്വേഷണ വിധേയമായി സസ്പെൻഡ് ചെയ്തിരുന്നു

എന്നാൽ പിന്നീട് പാർട്ടിയിൽ തിരിച്ചെടുത്ത് കൂടുതൽ ചുമതലകൾ നൽകുകയും ചെയ്തിരുന്നു. ഇതിനിടെ ഇയാൾ വീട്ടമ്മയുടെ നഗ്നചിത്രം എടുത്തു പ്രചരിപ്പിച്ചു എന്ന പരാതിയും ഉയർന്നു. വിമർശനങ്ങൾ കടുത്തതോടെ മറ്റുവഴികളില്ലാതെ സജിമോനെ വീണ്ടും പുറത്താക്കുകയായിരുന്നു പാർട്ടി നേതൃത്വം. സിഐടിയു ഓട്ടോ തൊഴിലാളി യൂണിയൻ തിരുവല്ല ഏരിയ വൈസ് പ്രസിഡന്റുമാണ് സജിമോൻ.

Share
Leave a Comment