ക്രിസ്മസ് ആഘോഷത്തിലൂടെ സാമൂഹിക ഒരുമ ശക്തിപ്പെടട്ടെ; മലയാളികൾക്ക് ക്രിസ്മസ് ആശംസകൾ നേർന്ന് ​ഗവർണർ

Published by
Janam Web Desk

തിരുവനന്തപുരം: ലോകമെമ്പാടുമുള്ള മലയാളികൾക്ക് ക്രിസ്മസ് ആശംസകൾ നേർന്ന് ​ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. ക്രിസ്മസ് ദൈവമഹിമയുടെ മഹത്തരമായ സ്തുതിയാണെന്ന് ​ഗവർണർ ആശംസിച്ചു. ക്രിസ്മസ് ആഘോഷത്തിലൂടെ സാമൂഹിക ഒരുമ ശക്തിപ്പെടട്ടെ എന്നും ​അദ്ദേഹം പറഞ്ഞു.

‘ഭൂമിയില്‍ സമാധാനം’ എന്ന സ്നേഹസന്ദേശത്തിലൂടെ നമ്മുടെ മൂല്യബോധത്തെ സുദൃഢമാക്കുന്ന ക്രിസ്മസ് ദൈവമഹിമയുടെ ഉൽകൃഷ്ട സ്തുതിയാണ്. അനുകമ്പയും ഉദാരതയും സാഹോദര്യവും നമ്മുടെ ക്രിസ്മസ് ആഘോഷത്തിന് തിളക്കമേകട്ടെ. അതിലൂടെ സാമൂഹിക ഒരുമ ശക്തിപ്പെടട്ടെ എന്നും ആശംസിക്കുന്നു”. – ഗവര്‍ണർ ആശംസയിൽ പറഞ്ഞു

Share
Leave a Comment