ഡിഎംകെ നേതാവ് ദയാനിധി മാരന്റെ അധിക്ഷേപ പരാമർശത്തിന് മറുപടിയുമായി കേന്ദ്ര വിദ്യാഭ്യാസ വകുപ്പ് മന്ത്രി ധർമേന്ദ്ര പ്രധാൻ. ഇത്തരം അധിക്ഷേപങ്ങൾക്ക് രാജ്യം മറുപടി നൽകുമെന്നും തമിഴ്നാട്ടിലെ സ്ഥിതയും വ്യത്യസ്തമാകില്ലെന്നുമായിരുന്നു അദ്ദേഹത്തിന്റെ മറുപടി. ഒഡീഷയിലെ അംഗുലിയിൽ മാദ്ധ്യമങ്ങളുടെ ചോദ്യങ്ങളോട് പ്രതികരിക്കുകയായിരുന്നു കേന്ദ്രമന്ത്രി. ജോലിയെ അധിക്ഷേപിച്ചും ഭാഷ വേർതിരിവ് ഉയർത്തിയുമായിരുന്നു ഡിഎംകെ നേതാവിന്റെ പ്രസംഗം.
ഘമണ്ഡിയ കൂട്ടുകെട്ടിന്റെ അഹങ്കാരത്തിന് മുഴുവൻ രാജ്യം മറുപടി നൽകുമെന്നായിരുന്നു ധർമേന്ദ്ര പ്രധാൻ പ്രതകരിച്ചത്. തമിഴ്‌നാട്ടിലെ സ്ഥിതിയും വ്യത്യസ്തമാകില്ല. ജനങ്ങൾ അവർക്ക് ഇതിനെല്ലാം മറുപടി നൽകുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ഹിന്ദി സംസാരിക്കുന്നവർ തമിഴ്നാട്ടിൽ ടോയ്‌ലറ്റുകളും റോഡുകളും വൃത്തിയാക്കുകയാണെന്നായിരുന്നു മാരന്റെ പരിഹാസം. ഉത്തരേന്ത്യൻ സംസ്ഥാനങ്ങൾക്ക് നേരെ തുടർച്ചയായി അധിക്ഷേപവും പരിഹാസവും നിറഞ്ഞ പരാമർശങ്ങളാണ് ഡിഎംകെ നേതാക്കൾ നടത്തുന്നത്. ഡിഎംകെ എംപി സെന്തിൽ കുമാർ പാർലമെന്റിൽ ഹിന്ദി സംസാരിക്കുന്ന സംസ്ഥാനങ്ങളെ ഗോമൂത്ര സംസ്ഥാനങ്ങൾ എന്ന് അധിക്ഷപിച്ചിരുന്നു. ഇതിന് പിന്നാലെയാണ് മാരന്റെ വാക്കുകൾ. ഭാഷയുടെ പേരിൽ ഇൻഡി മുന്നണിയിൽ യോഗത്തിൽ ബിഹാർ മുഖ്യമന്ത്രി നിതീഷ് കുമാറും ഡിഎംകെ നേതാക്കളും തമ്മിലുടലെടുത്ത തർക്കത്തിന് തുടർന്നായിരുന്നു മാരൻ അധിക്ഷേപം നടത്തിയത്.















