തിരുവനന്തപുരം: പ്ലസ് വൺ വിദ്യാർത്ഥിനിയെ വീടിനുള്ളിൽ ജീവനൊടുക്കിയ നിലയിൽ കണ്ടെത്തി. നാവായിക്കുളം കുടവൂർ ചാന്നാരുകോണം ലക്ഷ്മി വിലാസത്തിൽ ശ്രീലക്ഷ്മിയാണ് തൂങ്ങിമരിച്ചത്. ടൂറിന് പോകാൻ പണം നൽകാത്തതിനെ തുടർന്നാണ് വിദ്യാർത്ഥിനി ജീവനൊടുക്കിയത്. കഴിഞ്ഞ ദിവസം വൈകുന്നേരമായിരുന്നു സംഭവം. തൈക്കാട് ഗവ ഹയർ സെക്കൻഡറി സ്‌കൂൾ വിദ്യാർത്ഥിനിയാണ് ശ്രീലക്ഷ്മി.















