പാകിസ്താന്‍ ക്രിക്കറ്റ് ബോര്‍ഡിനെതിരെ രൂക്ഷ വിമര്‍ശനവുമായി മുന്‍താരം ഡാനിഷ് കനേരിയ. ഓസ്‌ട്രേലിയയില്‍ മികച്ച പ്രകടനം നടത്തിയ ടെസ്റ്റ് ബൗളര്‍മാരുടെ പട്ടികയില്‍ നിന്ന് തന്നെ ഒഴിവാക്കിയതാണ് താരത്തെ ചൊടിപ്പിച്ചത്. ഓസ്‌ട്രേലിയക്കെതിരെ കൂടുതല്‍ വിക്കറ്റും മികച്ച ശരാശരിയുമുള്ള ബൗളര്‍മാരുടെ ലിസ്റ്റില്‍ നിന്നാണ് കനേരിയയെ ഒഴിവാക്കിയത്.
പാകിസ്താനായി ഓസ്‌ട്രേലിയക്കെതിരെ കൂടുതല്‍ വിക്കറ്റ് നേടിയവരുടെ പട്ടികയില്‍ നാലാം സ്ഥാനക്കാരനാണ് കനേരിയ. 5 ടെസ്റ്റില്‍ നിന്ന് 24 വിക്കറ്റ് നേടിയ കനേരിയയുടെ ശരാശരി 40. എന്നാല്‍ ഏഴുപേരുള്ള ലിസ്റ്റില്‍ നിന്ന് തന്നെ ഒഴിവാക്കിയത് മനഃപൂര്‍വ്വമെന്നാണ് താരം പറയുന്നത്. വസിം അക്രം ഇമ്രാന്‍ ഖാന്‍, സഖ്‌ലെന്‍ മുഷ്താഖ് എന്നിവരടക്കം പട്ടികയിലുണ്ട്.
‘ഇത് പാകിസ്താന്റെ ധിക്കാരമാണ്. ഞാന്‍ ഓസ്‌ട്രേലിയയില്‍ അഞ്ചു മത്സരങ്ങളില്‍ നിന്ന് 24 വിക്കറ്റുകള്‍ നേടി, എന്നാല്‍ എന്നെ പട്ടികയില്‍ നിന്ന് ഒഴിവാക്കി. എനിക്കെതിരെയുള്ള വിവേചനത്തിന്റെ ഏറ്റവും മികച്ച ഉദാഹരണമാണിത്”- കനേരിയ പറഞ്ഞു
Just look at the audacity of Pakistan Cricket Board. I took 24 wickets in 5 matches in Australia but they removed my name from the list. The living example of sheer discrimination against me. pic.twitter.com/HhkamhdFMc
— Danish Kaneria (@DanishKaneria61) December 23, 2023
“>