തിരുവനന്തപുരം: രഞ്ജി ട്രോഫിക്കുള്ള കേരള ടീമിനെ കേരള ക്രിക്കറ്റ് അസോസിയേഷന്‍
പ്രഖ്യാപിച്ചു.ഇന്ത്യന്‍ താരം സഞ്ജു വിശ്വനാഥ് സാംസണ്‍ നയിക്കുന്ന 16 അംഗ ടീമില്‍ രോഹന്‍കുന്നുമ്മലാണ് വൈസ് ക്യാപ്റ്റന്‍.
വിഷ്ണു വിനോദ് ടീമിലേക്ക് തിരിച്ചെത്തിയപ്പോള്‍ സ്പിന്‍ ഓള്‍റൗണ്ടര്‍ സിജോമോന്‍ ജോസഫിനേയും ടീമില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. വിഷ്ണു രാജാണ് ടീമിലെ പുതുമുഖം. ശ്രേയസ് ഗോപാലും ജലജ് സക്‌സേനയുമും ടീമില്‍ തുടരും. ഗ്രൂപ്പ് ബിയില്‍ മുംബൈ, ബംഗാള്‍, ആന്ധ്രാപ്രദേശ്, ഉത്തര്‍ പ്രദേശ്, ആസം, ബിഹാര്‍ ടീമുകള്‍ക്കൊപ്പമാണ് കേരളം.
ജനുവരി അഞ്ചിനാണ് കേരളത്തിന്റെ ആദ്യ മത്സരം. കേരള ടീം- സഞ്ജു സാംസണ്‍ (ര) രോഹന്‍ കുന്നുമ്മല്‍, കൃഷ്ണ പ്രസാദ്, ആനന്ദ് കൃഷ്ണ, രോഹന്‍ പ്രേം, സച്ചിന്‍ ബേബി, വിഷ്ണു വിനോദ്, അക്ഷയ് ചന്ദ്രന്‍, ശ്രേയസ് ഗോപാല്‍, ജലജ് സക്‌സേന, വൈശാഖ് ചന്ദ്രന്‍, ബേസില്‍ തമ്പി, വിശ്വേശ്വര്‍ എ സുരേഷ്, എംഡി നിധീഷ്, ബേസില്‍ എന്‍പി, വിഷ്ണു രാജ്