മലപ്പുറം: സംസ്ഥാനത്ത് തെരുവുനായ ശല്യം രൂക്ഷമാകുന്നു. മലപ്പുറം പുളിക്കലിൽ പത്തു പേർക്കാണ് ഇന്ന് തെരുവുനായയുടെ കടിയേറ്റത്. ആലുങ്കൽ, മൂന്നിയൂർ കോളനി, ചാമ പറമ്പ് എന്നിവിടങ്ങളിലാണ് തെരുവുനായയുടെ ആക്രമണം ഉണ്ടായത്. എല്ലാവരെയും കടിച്ചത് ഒരു നായയാണോ എന്ന കാര്യവും പേ വിഷബാധയുള്ള നായയാണോ കടിച്ചതെന്നും വ്യക്തമല്ല. തെരുവുനായ ആക്രമണത്തിനെതിരെ ശക്തമായ നടപടിയെടുണമെന്നാണ് നാട്ടുകാരുടെ ആവശ്യം. കടിയേറ്റവരെ കോഴിക്കോട്, മഞ്ചേരി മെഡിക്കൽ കോളേജ് ആശുപത്രികളിൽപ്രവേശിപ്പിച്ചു.