ആരാധകരുടെ പ്രിയപ്പെട്ട ബോളിവുഡ് താരങ്ങളാണ് രൺബീർ- ആലിയ ഭട്ട് ദമ്പതികൾ. ഇരുവരുടെയും ചിത്രങ്ങളും വിശേഷങ്ങളും എന്നും സമൂഹമാദ്ധ്യമത്തിൽ ശ്രദ്ധേയമാകാറുണ്ട്. ഇരുവരുടെയും വിവാഹവും അതിന് ശേഷം പങ്കുവച്ചിരുന്ന ചിത്രങ്ങളും ആരാധകർ ഏറ്റെടുത്തിരുന്നു. ഇന്നിതാ മകൾ റാഹയുടെ ചിത്രം സമൂഹമാദ്ധ്യമത്തിൽ പങ്കുവെച്ചിരിക്കുകയാണ് രൺബീറും ആലിയയും.
പിങ്ക് നിറത്തിലുള്ള വസ്ത്രമണിഞ്ഞ് ചുവപ്പ് വെൽവെറ്റ് ഷൂസും ധരിച്ച് നീല കണ്ണുകളുമുള്ള കുഞ്ഞു സുന്ദരി. ക്രിസ്തുമസ് ആഘോഷത്തിനിടെയാണ് മകളോടൊപ്പമുള്ള ചിത്രങ്ങൾ ഇരുവരും പങ്കുവെച്ചത്. ക്രിസ്തുമസ് ആശംസകൾ പങ്കുവച്ചായിരുന്നു താരങ്ങൾ സമൂഹമാദ്ധ്യമത്തിൽ പ്രത്യേക്ഷപ്പെട്ടത്.
2022 നവംബർ ആറിനാണ് റാഹ ജനിച്ചത്. എന്നാൽ ഇതുവരെ മകളുടെ ചിത്രങ്ങൾ ഇരുവരും സമൂഹമാദ്ധ്യമത്തിൽ പങ്കുവച്ചിരുന്നില്ല. അടുത്തിടെ റാഹയുടെ ഒന്നാം ജന്മദിനത്തിൽ മകളുടെ മുഖം കാണിക്കാതെയുള്ള ചില ചിത്രങ്ങൾ പങ്കുവെച്ചിരുന്നു.