കണ്ണൂർ: നാവിക അക്കാദമിയിൽ അതിക്രമിച്ച് കയറാൻ ശ്രമിച്ച സംഭവത്തിൽ ഒരാൾ പിടിയിൽ. ജമ്മുകശ്മീർ സ്വദേശിയായ മുഹമ്മദ് മുർത്താസാണ് അറസ്റ്റിലായത്.
കണ്ണൂർ ഏഴിമലയിലെ സുരക്ഷാ മേഖലയായ നാവിക അക്കാദമിയിലാണ് യുവാവ് അതിക്രമിച്ച് കയറാൻ ശ്രമിച്ചത്. പയ്യന്നൂർ പോലീസ് ഇയാളെ ചോദ്യം ചെയ്ത് വരികയാണ്. വിവിധ അന്വേഷണ ഏജൻസികൾ യുവാവിനെ ചോദ്യം ചെയ്യുമെന്ന് അറിയിച്ചിട്ടുണ്ട്.