2019 ൽ പാർട്ടി അദ്ധ്യക്ഷനും പ്രധാനമന്ത്രി സ്ഥാനാർത്ഥിയുമായിരുന്ന രാഹുലിന് അമേഠിയിൽ നേരിടേണ്ടി വന്ന കനത്ത പരാജയം കോൺഗ്രസിന് ചെറിയ ക്ഷീണമല്ല സമ്മാനിച്ച്. 2014 ൽ മണ്ഡലത്തിൽ രണ്ടാം സ്ഥാനത്തെത്തിയ കേന്ദ്രമന്ത്രി സ്മൃതി ഇറാനിയോട് 19 ൽ 55,120 വോട്ടുകൾക്കാണ് രാഹുൽ പരാജയപ്പെട്ടത്. പരാജയ സൂചനകൾ നേരത്തെ തന്നെ ലഭിച്ചതിനാൽ വയനാട് മണ്ഡലത്തിൽ കൂടി നിന്ന് മത്സരിച്ച് അദ്ദേഹം ലോക്‌സഭാംഗത്വം നഷ്ടപ്പെടാതെ കാക്കുകയായിരുന്നു.
2024 ലും അമേഠിയിൽ നിന്നും ജയിക്കാമെന്നുളള മോഹമൊന്നും രാഹുലിനില്ല. കാരണം പതിറ്റാണ്ടികളായി വികസന മുരടിപ്പ് നേരിടേണ്ടിവന്ന അമേഠിയിൽ കഴിഞ്ഞ 5 വർഷംകൊണ്ട് വൻ വികസനമാണ് സ്മൃതി ഇറാനി കൊണ്ടുവന്നത്. അതിനാൽ വയനാട്ടിൽ നിന്നും തിരികെ മടങ്ങി പഴയതട്ടകത്തിലൊരു ബലപരീക്ഷണത്തിന് രാഹുൽ മുതിർന്നേക്കില്ല. കോൺഗ്രസ് സംസ്ഥാന അദ്ധ്യക്ഷൻ അജയ് റായ്, രാഹുൽ അമേഠിയിൽ തിരിച്ചെത്തുമെന്ന് പലകുറി പ്രഖ്യാപിച്ചെങ്കിലും വിഷയത്തിൽ പ്രതികരിക്കാൻ കോൺഗ്രസ് ദേശീയ നേതാക്കളോ നെഹ്‌റു കുടുംബമോ തയ്യാറായിട്ടില്ല.
എന്നാൽ ഇത്തവണ കോൺഗ്രസിന് യുപിയിൽ മറ്റൊരു കടമ്പകൂടി കടക്കാനുണ്ട്. സംസ്ഥാനത്തെ പാർട്ടിയുടെ ഏക സീറ്റും പാർട്ടി മുൻ അദ്ധ്യക്ഷ സോണിയ രണ്ട് പതിറ്റാണ്ടായി കൈവശം വച്ചിരിക്കുന്നതുമായ റായ്ബറേലി സീറ്റ് നിലനിർത്തുക എന്നതാണത്. 2019 ൽ യുപിയിലെ ബാക്കി എല്ലാ സീറ്റുകളിലും കോൺഗ്രസ് പരാജയപ്പെട്ടെങ്കിലും റായ്ബറേലിയിൽ പിടിച്ചുനിന്നു. 1,67,178 വോട്ടുകൾക്കായിരുന്നു വിജയം. ബിജെപിയുടെ ദിനേഷ് പ്രതാപ് സിംഗിനെയാണ് സോണിയ പരാജയപ്പെടുത്തിയത്.
എന്നാൽ 2024 ൽ റായ്ബറേലിയിൽ കോൺഗ്രസിന് ഈസി വാക്ക് സാദ്ധ്യമല്ലെന്നാണ് ഇപ്പോൾ പുറത്തുവന്നിരിക്കുന്ന സർവെ വ്യക്തമാക്കുന്നത്. വിജയിക്കാൻ സാധിച്ചാൽ തന്നെ ചെറിയ മാർജിനിൽ മാത്രമാകും അത്. എബിപി ന്യൂസ് സീ വോട്ടറുമായി ചേർന്ന് നടത്തിയ സർവെയിലാണ് കോൺഗ്രസിന് ആശങ്കസമ്മാനിക്കുന്ന ഫലം നൽകിയിരിക്കുന്നത്. കഴിഞ്ഞ തവണ സോണിയയ്‌ക്കെതിരെ മത്സരിച്ച ബിജെപി നേതാവും ഉത്തർപ്രദേശ് മന്ത്രിയുമായ ദിനേഷ് പ്രതാപ് സിംഗ് ഇത്തവ വലിയ മുന്നേറ്റം നടത്തുമെന്നാണ് സർവെ പ്രവചിക്കുന്നത്. കഴിഞ്ഞ തവണ 17 ശതമാനം വോട്ട് മണ്ഡലത്തിൽ വർദ്ധിപ്പിക്കാൻ ബിജെപിക്ക് സാധിച്ചിരിന്നു. സോണിയയ്‌ക്ക് 8 ശതമാനം വോട്ടിന്റെ കുറവും കഴിഞ്ഞ തവണ രേഖപ്പെടുത്തി.