ശ്രീനഗർ: ജമ്മുകശ്മീരിലെ പുൽവാമയിൽ സുരക്ഷാസേന നടത്തിയ പരിശോധനയിൽ ആയുധങ്ങളുമായി മൂന്ന് പേരെ പിടികൂടി. പുൽവാമയിലെ പൻസു, ഗമിരാജ് മേഖലയിൽ നിന്നാണ് ഇവർ പിടിയിലായത്. പിസ്റ്റലുകളും ബുള്ളറ്റുകളുമാണ് ഇവരിൽ നിന്ന് കണ്ടെടുത്തത്. ഇന്റലിജൻസ് വിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തിലായിരുന്നു പരിശോധന. ജമ്മുകശ്മീർ പോലീസും സൈന്യവും സംയുക്തമായാണ് തിരച്ചിൽ നടത്തിയത്. പിടിയിലായവരെ ചോദ്യം ചെയ്ത് വരികയാണ്.















