മോഹൻലാൽ- ജീത്തു ജോസഫ് കൂട്ടുകെട്ടിൽ പുറത്തുവന്ന ഏറ്റവും പുതിയ ചിത്രമാണ് നേര്. ചിത്രത്തിന്റെ പ്രമോഷൻ വേദിയിൽവച്ച് നടന്ന ഒരു രസകരമായ സംഭവത്തിന്റെ വീഡിയോയാണ് ഇപ്പോൾ സമൂഹമാദ്ധ്യമങ്ങളിൽ പ്രചരിക്കുന്നത്.
View this post on Instagram
പ്രമോഷൻ വേദിയിൽ ചിത്രത്തിനെ കുറിച്ചുള്ള ചർച്ചകൾ നടക്കുന്നതിനിടെ തന്റെ മോതിരം കൈയിലെടുത്ത് അതിന്റെ ഭംഗി ആസ്വദിക്കുകയാണ് ലാലേട്ടൻ. അദ്ദേഹത്തിന്റെ സമീപത്ത് തന്നെ നടൻ സിദ്ദിഖും ഇരിപ്പുണ്ട്. മോഹൻലാലിന്റെ മോതിരം കണ്ടതും കൈയിൽ വാങ്ങി ഭംഗി നോക്കുകയും ആരും ശ്രദ്ധിക്കാതെ അദ്ദേഹത്തിന് തിരിച്ചുകൊടുക്കുകയുമാണ് സിദ്ദിഖ്. പ്രമോഷൻ വേളയിൽ ഇക്കാര്യം ശ്രദ്ധിക്കപ്പെട്ടില്ലെങ്കിലും ഇപ്പോൾ ആരാധകർ ഈ വീഡിയോ ഏറ്റെടുത്തിരിക്കുകയാണ്.
കുടുംബ പ്രേക്ഷകരെ ആകർഷിക്കുന്ന ഒരു ചിത്രമാണ് സ്‌പെഷ്യൽ പ്രോസിക്യൂട്ടറായി മോഹൻലാൽ എത്തിയ നേര്. അഡ്വക്കേറ്റ് വിജയമോഹനായി മിന്നും പ്രകടനമാണ് മോഹൻലാൽ കാഴ്ചവെച്ചിരിക്കുന്നത്. കാലങ്ങൾക്ക് ശേഷം വക്കീൽ കുപ്പായമണിയുന്ന വ്യക്തിയുടെ മാനസികാവസ്ഥയും ചിത്രം ചർച്ച ചെയ്യുന്നുണ്ട്. ചിത്രത്തിൽ ഓരോ കഥാപാത്രങ്ങളും ഒന്നിനൊന്ന് മികവുറ്റതാണെന്നാണ് പ്രേക്ഷകരുടെ അഭിപ്രായം.