ജീത്തു ജോസഫ്- മോഹൻലാൽ കൂട്ടുകെട്ടിൽ പിറന്ന ചിത്രം ആരാധകർ ഏറ്റെടുത്ത് കഴിഞ്ഞിരിക്കുകയാണ്. ചിത്രത്തിലെ ഓരോ കഥാപാത്രങ്ങളെക്കുറിച്ചും പ്രേക്ഷകർ എടുത്തുപറയുന്നുണ്ട്. എന്നാൽ, ചിത്രത്തിന്റെ തിരക്കഥാകൃത്തും മറ്റൊരു കഥാപാത്രവുമായെത്തിയ ശാന്തി മായാദേവിയെക്കുറിച്ച് വിമർശനങ്ങൾ ഉയർന്നിരുന്നു.
മറ്റൊരു നടിക്ക് ഈ കഥാപാത്രം നൽകിയിരുന്നെങ്കിൽ ഇതിലും മികച്ചത് ആയിരിക്കുമെന്നായിരുന്നു സമൂഹമാദ്ധ്യമങ്ങളിൽ ഉയരുന്ന ചർച്ച. ഈ വിമർശനങ്ങൾക്ക് മറുപടി നൽകിയിരിക്കുകയാണ് ശാന്തി മായാദേവി. ഒരു അഭിമുഖത്തിനിടയിലായിരുന്നു ഇക്കാര്യങ്ങൾ വെളിപ്പെടുത്തിയത്. ജീത്തു സാർ പറഞ്ഞത് കൊണ്ട് മാത്രമാണ് താൻ അഭിനയിച്ചത്. അഭിനയത്തിൽ ഇനിയും ഹോംവർക്ക് ചെയ്യാനുണ്ടെന്നും താരം പറഞ്ഞു.
‘ഞാനൊരു ആക്ടര്‍ ആണെന്ന് ഞാന്‍ എവിടെയും അവകാശപ്പെടുന്നില്ല. എനിക്കറിയാം ഞാന്‍ ഒരു ആക്ടര്‍ അല്ല. ഞാന്‍ എഴുതിയ സിനിമയില്‍ ഈ റോള്‍ ഞാന്‍ ചെയ്താല്‍ നന്നായിരിക്കും എന്ന് സാറ് പറഞ്ഞതു കൊണ്ടാണ് ചെയ്തത്. ഈ സിനിമയില്‍ അഹാന എന്ന കഥാപാത്രം വളരെ കാഷ്വലായാണ് വന്നിരിക്കുന്നത്, ബാക്കിയുള്ളവര്‍ എല്ലാം സീനിയേഴ്സ് ആണ്.
ആ കഥാപാത്രത്തെ ഞങ്ങള്‍ കാണിക്കാന്‍ ശ്രമിച്ചത് വിജയമോഹന്റെ വീട്ടിലേക്ക് ഒന്നും പറയാതെ കേറി ചെല്ലാന്‍ പറ്റുന്ന ഒരാളായിട്ടാണ്. അവിടെ അഹാന വളരെ ഫോര്‍മല്‍ ആയിട്ട് ചെയ്യേണ്ട കാര്യം ഒന്നുമില്ല. ചിലത് കണ്ടപ്പോള്‍ എനിക്ക് ചില എക്സ്പ്രഷന്‍സ് ഒക്കെ പാളിയല്ലോ അതൊക്കെ നന്നാക്കാം തോന്നിയിരുന്നു
ഞാനൊരിക്കലും ഒരു ആക്ടര്‍ എന്ന രീതിയില്‍ ഒരുപാട് അഭിനയിക്കണം എന്ന് പറയുന്ന ഒരാളല്ല. കാരണം എനിക്കൊരു സ്ട്രോംഗ് ബാക്ക്ഗ്രൗണ്ട് ഉണ്ട്. എന്റെ വക്കീല്‍ പണിയിലാണ് ഓരോ ദിവസവും ബെറ്റര്‍ ആയിരുന്നത്. ഇപ്പോള്‍ എനിക്ക് തോന്നുന്നു ഇനി കുറച്ചു ഉത്തരവാദിത്തം കാണിക്കണം എന്ന്, ഹോംവര്‍ക്ക് ചെയ്യണം എന്നുണ്ട്.’- ശാന്തി മായാദേവി പറഞ്ഞു.















