പത്തനംതിട്ട: ഗവർണർ കേരള സർവകലാശാല സെനറ്റിലേയ്‌ക്ക് നോമിനേറ്റ് ചെയ്ത വിദ്യാർത്ഥിയെ സംഘർഷ കേസിൽ കുടുക്കി അറസ്റ്റ് ചെയ്തതു. പന്തളം എൻഎസ്എസ് കോളേജിലെ ബിരുദ വിദ്യാർത്ഥി സുധി സദനെയാണ് കോളേജിലുണ്ടായ സംഘർഷത്തെ തുടർന്ന് രജിസ്റ്റർ ചെയ്ത കേസിന്മേൽ അറസ്റ്റ് ചെയ്ത് റിമാൻഡ് ചെയ്തിരിക്കുന്നത്. പന്തളം പോലീസാണ് സുധി സുദനെയും മറ്റൊരു വിദ്യാർത്ഥിയായ വിഷ്ണുവിനെയും അറസ്റ്റ് ചെയ്തിരിക്കുന്നത്.
പന്തളം എൻഎസ്എസ് കോളേജിലെ ക്രിസ്മസ് ആഘോഷവുമായി ബന്ധപ്പെട്ട് വിദ്യാർത്ഥികൾ തമ്മിൽ സംഘർഷം നടന്നിരുന്നു. സംഭവത്തിൽ 7 വിദ്യാർത്ഥികൾക്ക് പരിക്കേറ്റിരുന്നു. ഈ കേസിലാണ് എബിവിപി പ്രവർത്തകൻ കൂടിയായ സുധി സുദനെ പ്രതിചേർത്ത് അറസ്റ്റ് ചെയ്തിരിക്കുന്നത്.
വിദ്യാർത്ഥികൾ തമ്മിലുള്ള സംഘർഷത്തെ പോലീസും എസ്എഫ്‌ഐയും ചേർന്ന് രാഷ്‌ട്രീയ പ്രശ്‌നമാക്കി മാറ്റുകയായിരുന്നുവെന്നാണ് എബിവിപി ആരോപിക്കുന്നത്. സംഭവത്തിൽ ഉൾപ്പെട്ടിട്ടില്ലാത്ത തങ്ങളുടെ പ്രവർത്തകരെ കേസിൽ പ്രതിചേർത്ത് പോലീസ് അറസ്റ്റ് ചെയ്തത് സിപിഎം നിർദ്ദേശ പ്രകാരമാണെന്നുമാണ് എബിവിപി ആരോപിക്കുന്നത്.















