മികച്ച താരങ്ങളും സാഹചര്യങ്ങളും ഉണ്ടായിട്ടും ക്രിക്കറ്റിൽ നേട്ടങ്ങൾ സ്വന്തമാക്കാൻ ഇന്ത്യയ്‌ക്ക് സാധിച്ചില്ലെന്ന് മുൻ ഇംഗ്ലണ്ട് നായകൻ മൈക്കൽ വോൺ. മികച്ച ടീം ഉണ്ടെങ്കിലും താരങ്ങൾ നല്ല പ്രകടനം കാഴ്ച വച്ചെങ്കിലും കിരീടങ്ങൾ നേടുന്നതിൽ ഇന്ത്യ പരാജയപ്പെടുകയാണെന്ന് അദ്ദേഹം പറഞ്ഞു. സെഞ്ചൂറിയനിൽ ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ ആദ്യ ടെസ്റ്റ് പരമ്പരയിൽ ഇന്ത്യ ഇന്നിംഗ്‌സിനും 32 റൺസിനും തോറ്റതിന് പിന്നാലെയായിരുന്നു വോണിന്റെ പരാമർശം.
ലോകക്രിക്കറ്റിൽ മികച്ച നേട്ടം കൈവരിക്കാൻ ഇന്ത്യയ്‌ക്ക് സാധിക്കുമെന്ന് എനിക്ക് തോന്നുന്നില്ല. കഴിഞ്ഞ കുറച്ച് നാളുകളായി ഐസിസി കിരീടങ്ങൾ നേടുന്നതിൽ ഇന്ത്യ പരാജയപ്പെട്ടു.
മികച്ച താരങ്ങളുണ്ടായിട്ടും മികച്ച പ്രകടനം കാഴ്ചവച്ചിട്ടും ഇന്ത്യയ്‌ക്ക് ഏകദിന ലോകകപ്പിന്റെയോ ടി20 വേൾഡ് കപ്പിന്റെയോ കിരീടങ്ങൾ നേടാനായില്ല. അവസാനമായി ഇന്ത്യ ഏതെങ്കിലും ഫോർമാറ്റിൽ കിരീടം നേടിയത് എപ്പോഴാണെന്ന് ഓർമ്മയുണ്ടോയെന്നും വോൺ ചോദിച്ചു.
ക്രിക്കറ്റിന്റെ കാര്യത്തിൽ, പ്രതീക്ഷക്കൊത്ത നേട്ടം കൈവരിക്കാനാവാത്ത ടീമുകളിൽ ഒന്ന് ഇന്ത്യയാണോ എന്ന അവതാരകന്റെ ചോദ്യത്തിനാണ് വോൺ ഇത്തരത്തിൽ മറുപടി നൽകിയത്.