ലോകമെമ്പാടും നിരവധി ആരാധകരുള്ള സൗത്ത് കൊറിയൻ ബാൻഡാണ് ബിടിഎസ്. നിരവധി വാർത്തകളാണ് മ്യൂസിക് ബാന്റുമായി ബന്ധപ്പെട്ട് പുറത്ത് വരാറുള്ളത്. ഇപ്പോഴിതാ ബിടിഎസ് അംഗമായി ആൾമാറാട്ടം നടത്തിയ യുവാവ് പിടിയിലായതിനെകുറിച്ചുള്ള പുതിയ വിവരങ്ങളാണ് പുറത്ത് വരുന്നത്. ബിടിഎസ് അംഗമാണെന്ന വ്യാജേന സംഘത്തിന്റെ റിലീസ് ചെയ്യാത്ത ഗാനം ചോർത്തിയെന്ന കേസിലാണ് പോലീസ് യുവാവിനെ അറസ്റ്റ് ചെയ്തിരിക്കുന്നത്.
ബിടിഎസ് ഏജൻസിയായ ബിഗ്ഹിറ്റ് മ്യൂസിക് തങ്ങളുടെ വേവേഴ്സ് അക്കൗണ്ടിലൂടെയാണ് ഇക്കാര്യം പുറത്തുവിട്ടത്. കൂടാതെ ഏജൻസി അംഗങ്ങൾക്കെതിരായി അപകീർത്തിപ്പെടുത്തുന്ന രീതിയിലുള്ള പ്രവർത്തനങ്ങൾ നടത്തുന്നവർക്കെതിരെ കടുത്ത നിയമനടപടി സ്വീകരിക്കുമെന്നും ബിഗ്ഹിറ്റ് മ്യൂസിക് അറിയിച്ചു.















