മോദി സർക്കാർ രാജ്യത്തെ ജനങ്ങൾക്കായി ആരംഭിച്ച സമ്പാദ്യ പദ്ധതിയാണ് സുകന്യ സമൃദ്ധി യോജന. പെൺകുട്ടികളുടെ ഉന്നമനവും ശാക്തീകരണവും ലക്ഷ്യമിട്ടുള്ള “ബേട്ടി ബച്ചാവോ, ബേട്ടി പഠാവോ” പദ്ധതിയുടെ സുപ്രധാന ഘടകങ്ങളിലൊന്നാണ് സുകന്യ. 10 വയസോ അതിൽ താഴെയോ പ്രായമുള്ള പെൺകുട്ടികളുടെ രക്ഷിതാക്കൾക്ക് ഈ പദ്ധതിയുടെ ഭാഗമാകാം. ഉയർന്ന പലിശ നിരക്കും വിവിധ നികുതി ആനുകൂല്യങ്ങളും വാഗ്ദാനം ചെയ്ത് ഒരു ബാങ്ക് അക്കൗണ്ട് ആരംഭിക്കാം. കേന്ദ്രസർക്കാർ ആരംഭിച്ച സുകന്യ സമൃദ്ധി യോജന ഒരു സമർപ്പിത സമ്പാദ്യ പദ്ധതിയാണ്.
SSY എന്ന ചുരുക്ക പേരിലും ഈ ഡെപ്പോസിറ്റ് സ്കീം അറിയപ്പെടുന്നു. പെൺകുട്ടികൾക്ക് സാമ്പത്തികമായി സുരക്ഷിതമായ ഭാവി ഉറപ്പാക്കുന്ന പദ്ധതി. സ്ഥിരമായി നിക്ഷേപിക്കുന്നതിലൂടെ, കുട്ടിയുടെ ജീവിത ലക്ഷ്യങ്ങൾ നിറവേറ്റുന്നതിനായി ഒരു വലിയ തുക തന്നെ സുകന്യ സമൃദ്ധി യോജന പദ്ധതിയിലൂടെ കരുതാൻ സാധിക്കും എന്നതിനാൽ പെൺകുട്ടികളുള്ള എല്ലാ മാതാപിതാക്കളും നിർബന്ധമായി ചേരേണ്ടതായുള്ള പദ്ധതിയാണിത്.
ആർക്കാണ് സുകന്യ സമൃദ്ധി യോജനയിൽ അംഗമാകാൻ കഴിയുക
പെൺകുട്ടിയുടെ രക്ഷിതാവിനോ നിയമപരമായ രക്ഷിതാവിനോ അക്കൗണ്ട് തുടങ്ങാം.
അക്കൗണ്ട് തുറക്കുമ്പോൾ പെൺകുട്ടിക്ക് 10 വയസിന് താഴെയായിരിക്കണം.
ഒരു പെൺകുട്ടിക്ക് ഒരു SSY അക്കൗണ്ട് മാത്രമേ അനുവദിക്കൂ.
ഒരു കുടുംബത്തിന് പരമാവധി രണ്ട് SSY സ്കീം അക്കൗണ്ടുകളെ തുറക്കാൻ സാധിക്കൂ.
- സുകന്യ സമൃദ്ധി യോജനയിൽ അംഗമാകാനുള്ള അപേക്ഷാ ഫോം പൂരിപ്പിച്ച് നൽകാൻ പോസ്റ്റ് ഓഫീസിലോ പൊതു/സ്വകാര്യ ബാങ്കുകളോ സന്ദർശിക്കുക.
- ഓൺലൈൻ വഴിയും SSY സ്കീമിൽ അംഗങ്ങളാവാം.
ആർബിഐ, ഇന്ത്യൻ പോസ്റ്റ് അല്ലെങ്കിൽ ബാങ്കിന്റെ ഔദ്യോഗിക വെബ്സൈറ്റ് സന്ദർശിക്കുക. സുകന്യ സമൃദ്ധി യോജന അപേക്ഷാ ഫോം ഡൗൺലോഡ് ചെയ്ത് പൂരിപ്പിക്കുക. - 2023-24 സാമ്പത്തിക വർഷത്തിൽ, 8% പലിശനിരക്കാണ് സർക്കാർ പ്രതിവർഷം നിശ്ചയിച്ചിട്ടുള്ളത്.