ഇടുക്കി: മൂന്നാറിൽ വീണ്ടും റേഷൻകട തകർത്ത് പടയപ്പയെന്ന കാട്ടുകൊമ്പൻ. പെരിയവാരെ എസ്റ്റേറ്റിലെ റേഷൻകടയാണ് തകർത്തത്. സംഭവത്തിന് പിന്നാലെ പ്രദേശത്ത് വന്യജീവി ശല്യം രൂക്ഷമാണെന്ന് ആരോപിച്ച് നാട്ടുകാർ രംഗത്തെത്തി.
ആദ്യം ജനവാസ മേഖലയിലേക്ക് എത്തിയ പടയപ്പ ഇവിടെ നിന്നുമാണ് റേഷൻ കടയിലെത്തി കെട്ടിടം ഭാഗികമായി തകർത്തത്. ഇവിടെ നിന്നും മൂന്ന് ചാക്ക് അരി കഴിച്ച ശേഷമാണ് പടയപ്പ മടങ്ങിയത്.
കഴിഞ്ഞ ദിവസവും സമാനരീതിയിൽ ലാക്കാട് എസ്റ്റേറ്റിലെ റേഷൻ കടയും പടയപ്പ തകർത്തിരുന്നു. അരിക്കൊമ്പന് പിന്നാലെ പടയപ്പയും റേഷൻ കടകൾ ആക്രമിക്കുന്നതോടെ ആശങ്കയിലാണ് പ്രദേശവാസികൾ.















