വിക്കിപീഡിയയിൽ 2023-ൽ ഏറ്റവും അധികം ആളുകൾ തിരിഞ്ഞ ഏഷ്യക്കാരൻ ആരായിരിക്കും.. ഈ താരമാണെന്നറിഞ്ഞാൽ അമ്പരക്കേണ്ട. ഏകദിന ലോകകപ്പിലെ മിന്നും പ്രകടനമാണ് ഇന്ത്യയുടെ സ്റ്റാർ ബാറ്റർ വിരാട് കോലിയെ ആളുകൾ തിരയാൻ കാരണം. ബിടിഎസ് താരം ജങ്കൂക്കിനെയും ബോളിവുഡ് താരം ഷാരൂഖ് ഖാനെയും പിന്നിലാക്കിയാണ് താരം ഈ നേട്ടം സ്വന്തമാക്കിയത്.
ഏകദിന ലോകകപ്പിന്റെ താരമായി തിരഞ്ഞെടുക്കപ്പെട്ടത് വിരാട് കോലിയെയാണ്. ടൂർണമെന്റിലെ റൺവേട്ടക്കാരിൽ 765 റൺസുമായി ഒന്നാമതായിരുന്ന താരം ഒരു വിക്കറ്റും സ്വന്തമാക്കിയിരുന്നു. ക്രിക്കറ്റ് ഇതിഹാസം സച്ചിൻ തെണ്ടുൽക്കറിന്റെ 49 ഏകദിന സെഞ്ച്വറികളെന്ന നേട്ടവും ലോകകപ്പിൽ വിരാട് മറികടന്നിരുന്നു. 2023 നവംബർ 15ന് വാങ്കഡെ സ്റ്റേഡിയത്തിൽ ന്യൂസിലാൻഡിനെതിരായ മത്സരത്തിലാണ് വിരാട് ഏകദിനത്തിലെ തന്റെ 50-ാം നേടിയത്.
223-ലെ ഐപിഎല്ലിൽ റോയൽ ചലഞ്ചേഴ്‌സ് ബെംഗളൂരുവിന്റെ താരമായ വിരാട് 14 മത്സരങ്ങളിൽ നിന്ന് 53.25 ശരാശരിയിൽ രണ്ട് സെഞ്ച്വറികളും ആറ് അർദ്ധ സെഞ്ച്വറികളും ഉൾപ്പെടെ 639 റൺസുമായി ടൂർണമെന്റിലെ റൺവേട്ടക്കാരിൽ നാലാമതായിരുന്നു.















