ഭൂചലനത്തിന് പിന്നാലെ സുനാമി,തീപിടിത്തം? തുടരെ തുടരെ ജപ്പാനെ പിടിച്ച് കുലുക്കുന്ന പ്രകൃതി ദുരന്തങ്ങൾ എന്തുകൊണ്ട്? കാരണങ്ങൾ വിചിത്രം
Saturday, July 12 2025
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
    • Maharashtra
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Tech
  • Culture
    • Astrology
    • Spirituality
    • Temple
  • ‌
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
    • Maharashtra
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Tech
  • Culture
    • Astrology
    • Spirituality
    • Temple
  • ‌
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
ENGLISH  ·  TV
  • Latest News
  • Sports
  • Defence
  • Business
Home News World

ഭൂചലനത്തിന് പിന്നാലെ സുനാമി,തീപിടിത്തം? തുടരെ തുടരെ ജപ്പാനെ പിടിച്ച് കുലുക്കുന്ന പ്രകൃതി ദുരന്തങ്ങൾ എന്തുകൊണ്ട്? കാരണങ്ങൾ വിചിത്രം

Janam Web Desk by Janam Web Desk
Jan 3, 2024, 09:34 am IST
FacebookTwitterWhatsAppTelegram

ജപ്പാൻ എന്ന് കേൾക്കുമ്പോൾ തന്നെ ഭൂരിഭാ​ഗം പേരും ഓർമ്മിക്കുന്നത് തുടർ ഭൂചലനങ്ങളുടെ കഥയും സുനാമി വീശിയടിക്കുന്ന തീരവും ആയിരിക്കും. നിരവധി ഭൂകമ്പങ്ങൾ ജപ്പാനെ തകർക്കാൻ ശ്രമിച്ചെങ്കിലും തോൽക്കാതെ പിടിച്ചു കയറുന്ന ജനതയാണ് അവിടെയുള്ളത്. ലോകം കണ്ടതിൽ വച്ച് ഏറ്റവും വലിയ ഭൂചലനങ്ങൾക്കും സൂനാമി തിരകൾക്കും സാക്ഷ്യം വഹിച്ച നാടാണ് ഉദയസൂര്യന്റെ നാട് എന്നറിയപ്പെടുന്ന ഇവിടം.

ഏറ്റവും ഒടുവിലായി റിക്ടർ സ്കെയിൽ 7.5 തീവ്രത രേഖപ്പെടുത്തിയ ഭൂചലനമാണ് ജപ്പാൻ നേരി‌‌ടുന്നത്. പുതുവർഷരാവിലാണ് നടുക്കിയ ചലനമുണ്ടായത്. അന്ന് മുതൽ രാജ്യമെമ്പാടും 155-ലേറെ തുടർചലനങ്ങളാണ് അനുഭവപ്പെട്ടത്. എന്തുകൊണ്ടാണ് ജപ്പാനിൽ മാത്രം ഇത്രയധികം തീവ്രതയുള്ള തുടർചലനങ്ങൾ അനുഭവപ്പെടുന്നതെന്ന് ഒരു നിമിഷമെങ്കിലും ചിന്തിച്ച് പോകുന്നവരാകും ഭൂരിഭാ​ഗം പേരും.

ലോകത്തിലെ ഏറ്റവും സജീവമായ ഭൂകമ്പ വലയമായ ‘പസഫിക് റിം​ഗ് ഓഫ് ഫയറിലാണ്’ ജപ്പാൻ സ്ഥിതി ചെയ്യുന്നത്. ലോകത്തിലെ മിക്ക ഭൂകമ്പങ്ങളും അഗ്നിപർവ്വത സ്ഫോടനങ്ങളും സംഭവിക്കുന്ന പസഫിക് സമുദ്രത്തിന്റെ വരമ്പിനെ പിന്തുടരുന്ന ഒരു സാങ്കൽപ്പിക മേഖലയാണ് റിം​ഗ് ഓഫ് ഫയർ. ഈ മേഖലയ്‌ക്കുള്ളിൽ പടുകൂറ്റൻ പാറകൾ സ്ഥിതി ചെയ്യുന്നു. നിരവധി ടെക്റ്റോണിക് പ്ലേറ്റുകളാണ് ഓരോ മിനിറ്റിലും റിം​ഗ് ഓഫ് ഫയറിൽ കൂട്ടിയിടിക്കുന്നത്. ഭൂമിയുടെ ഉപരിതലം ഏകദേശം ഒരു ഡസനോളം വലിയ ഭാഗങ്ങളായി വിഭജിക്കപ്പെട്ടിരിക്കുന്നു. അവയെല്ലാം ചുറ്റും ചലിക്കുന്നു. ഈ ചലനത്തിനിടെ അരികുകൾ കൂട്ടിയി‌ടിക്കുമ്പോഴാണ് ഭൂചലനങ്ങൾ സംഭവിക്കുന്നത്.

ഭൂകമ്പങ്ങൾക്ക് അപരിചിതമല്ലാത്ത നാടാണ് ജപ്പാൻ. റിക്ടർ സ്കെയിലിൽ ഏഴിലധികം തീവ്രത രേഖപ്പെടുത്തുകയാണെങ്കിൽ സുനാമി മുന്നറിയിപ്പ് പുറപ്പെടുവിക്കുന്നു. ഭൂകമ്പത്തിന്റെ പ്രഭവ കേന്ദ്രം സമുദ്രത്തിനടയിലാണെങ്കിലോ, ആഴം കുറഞ്ഞ പ്രകമ്പനമാണ് അനുഭവപ്പെട്ടതെങ്കിലും സുനാമിക്കുള്ള സാധ്യതയേറെയാണ്. ഇത്തരം സാഹചര്യങ്ങളിലാണ് ഭൂകമ്പത്തിന് പിന്നാലെ സുനാമി മുന്നറിയിപ്പ് പുറപ്പെടുവിക്കുന്നത്.

ഭൂകമ്പത്തെ തുടർന്നുള്ള തീപിടിത്തമാണ് വലയ്‌ക്കുന്ന മറ്റൊരു ഘടകം. ഭൂമി കുലുങ്ങാനും ചലിക്കാനും ഭൂകമ്പം കാരണമാകുന്നു. ഇത് ഗ്യാസ് പൈപ്പുകൾ പൊട്ടുകയും വൈദ്യുതി ലൈനുകൾ, ഇലക്ട്രിക്കൽ വയറിംഗ്, വീട്ടുപകരണങ്ങൾ എന്നിവയ്‌ക്ക് കേടുപാടുകൾ വരുത്തുകയും ചെയ്യും. ഈ കേടുപാടുകൾ തീ പടർത്താൻ വഴിവെക്കും. ചെളിമണ്ണ് അല്ലെങ്കിൽ മണൽ മണ്ണ്, ചെളി നിറഞ്ഞ ദ്രാവകമായി മാറുന്ന ദ്രവീകരണം പ്രവർത്തനം കാരണം പൈപ്പുകൾക്കും കെട്ടിടങ്ങൾക്കും കേടുപാടുകൾ വരുത്തും. ഇത് അഗ്നിശമന പ്രവർത്തനങ്ങൾ കൂടുതൽ ദുഷ്കരമാക്കുന്നു.

Tags: japanfireFLOODearth quakeNatural Calamities
ShareTweetSendShare

More News from this section

ശരീരത്തിനകത്ത് പ്രാണികൾ, അവയവങ്ങൾ കറുത്തു, മസ്തിഷ്കം പൂർണമായും അഴുകിയ നിലയിൽ; പാക് നടിയുടെ പോസ്റ്റുമോർട്ടം റിപ്പോർട്ട്

ആത്മീയതനേടി യാത്ര, ​2 പെൺമക്കളുമായി ഗുഹയിൽ താമസം; കർണാടകയിലെ ഉൾവനത്തിൽ നിന്നും റഷ്യൻ യുവതിയെയും മക്കളെയും കണ്ടെത്തി

ഖത്തറിലെ യുഎസ് വ്യോമതാവളത്തിന് നേരെയുണ്ടായ ഇറാന്റെ മിസൈലാക്രമണം; നാശനഷ്ടങ്ങൾ ഉണ്ടായെന്ന് റിപ്പോർട്ട്, ദൃശ്യം പുറത്ത്

1000-ലേറെ പുരുഷന്മാരുമായി ലൈം​ഗിക ബന്ധം; ചൈനീസ് ക്രോസ് ഡ്രസ്സ‍ർ അറസ്റ്റിൽ; രഹസ്യ വീഡിയോകൾ ഓൺലൈനിൽ വിറ്റു

“23 മിനിറ്റ് കൊണ്ട് തീർത്തു, പാകിസ്ഥാന്റെ 9 ഭീകരകേന്ദ്രങ്ങൾ തകർക്കാനായി; ഇന്ത്യയെ ആക്രമിച്ചതിന്റെ ഒരു ചിത്രമെങ്കിലും കാണിക്കൂ….”: അജിത് ഡോവൽ

മതനിന്ദ ആരോപിച്ച് ബൈബിൾ പണ്ഡിതനെ തടങ്കലിട്ടത് 23 വർഷം; ഒടുവിൽ മാനസിക രോഗിയാതോടെ 72 കാരനെ കുറ്റവിമുക്തനാക്കി

Latest News

ആറന്മുളയില്‍ ഹോട്ടലുടമ ജീവനൊടുക്കിയതിനു കാരണം കോണ്‍ഗ്രസ് പഞ്ചായത്ത് അംഗമെന്ന് ആരോപണം

8 മാറ്റങ്ങളോടെ പുതിയ പതിപ്പ് ; ജാനകി V/s സ്റ്റേറ്റ് ഓഫ് കേരളയ്‌ക്ക് പ്രദർശനാനുമതി

വ്യോമയാന മേഖലയ്‌ക്ക് പുതിയ മുതൽക്കൂട്ട്; നവി മുംബൈ വിമാനത്താവളം ഉടൻ യാഥാർത്ഥ്യമാവും, നിർമാണപ്രവർത്തനങ്ങൾ വിലയിരുത്തി ദേവേന്ദ്ര ഫഡ്നാവിസ്

വീണ്ടും കാലവർഷം സജീവമാകുന്നു; സംസ്ഥാനത്ത് അടുത്ത അഞ്ചുദിവസം ശക്തമായ മഴയ്‌ക്ക് സാധ്യത

മയക്കുമരുന്ന് ക്യാപ്സൂളുകളാക്കി വയറ്റിലാക്കി, നെടുമ്പാശേരി വിമാനത്താവളത്തിൽ വിദേശദമ്പതികൾ പിടിയിൽ, വിഴുങ്ങിയത് 50 ക്യാപ്സ്യൂളുകൾ

What Is Drowning?

പരിശീലന നീന്തൽ കുളത്തിൽ‌ കുളിക്കാനിറങ്ങിയ രണ്ട് കുട്ടികൾ മുങ്ങി മരിച്ചു

“പാരമ്പര്യവും ശക്തിയും കൂടെ വേണം”; സാരി ധരിച്ച് ‘കിളിമഞ്ചാരോ’ കൊടുമുടി കീഴടക്കി യുവതി

ഛത്തീസ്​ഗഢിൽ 23 മാവോയിസ്റ്റുകൾ കീഴടങ്ങി, പൊലീസിന് മുന്നിൽ എത്തിയതിൽ തലയ്‌ക്ക് 1.18 കോടി പാരിതോഷികം പ്രഖ്യാപിച്ചവരും

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies