തീർത്ഥാടന യാത്രക്കിടെ ബസ് ട്രക്കുമായി കൂട്ടിയിടിച്ചു; കുട്ടികളടക്കം 14-പേർക്ക് ദാരുണാന്ത്യം; 27-പേർ ​ഗുരുതരാവസ്ഥയിൽ

Published by
Janam Web Desk

തീർത്ഥാടന യാത്രക്ക് പോയ ബസ് ട്രക്കുമായി കൂട്ടിയിടിച്ച് 14 പേർ മരിച്ചു. അസമിൽ ഇന്ന് രാവിലെയാണ് ദാരുണാപകടം നടന്നത്. 27 പേർക്ക് ​ഗുരുതരമായി പരിക്കേറ്റിട്ടുണ്ട്. ദേശീയപാത 37 ൽ രാവിലെ അഞ്ചോടെയാണ് അപകടമുണ്ടായത്. കുട്ടികളും സ്ത്രീകളുമടക്കം 45 പേർ ബസിൽ ഉണ്ടായിരുന്നതായാണ് വിവരം. ​ഗോലഘട്ടിന് സമീപമായിരുന്നു കൂട്ടിയിടി. പരിക്കേറ്റവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

ടില്ലിം​ഗ മന്ദിറിലേക്കുള്ള യാത്രക്കിടെയായിരുന്നു അപകടം. ഇവർ രാവിലെ മൂന്ന് മണിക്കാണ് യാത്ര തുടങ്ങിയത്. ലക്ഷ്യസ്ഥാനത്ത് എത്താൻ നിമിഷങ്ങൾ ശേഷിക്കേയാണ് അത്യാഹിതമുണ്ടായത്. കൽക്കരിയുമായെത്തിയ ട്രക്കാണ് ബസിൽ ഇടിച്ചുകയറിയത്. ബസ് ഏറെക്കുറെ പൂർണമായും തകർന്ന നിലയിലാണ്. അന്വേഷണം ആരംഭിച്ചതായി പോലീസ് അറിയിച്ചു.

Share
Leave a Comment