82-ാം വയസിലും വിവാഹം കഴിക്കാം അതിനെന്താ കുഴപ്പം.. പാകിസ്താൻ കാവൽ പ്രധാനമന്ത്രി അൻവർ ഉൾ ഹഖ് കാകർ ചോദിക്കുന്നു. ന്യൂ ഇയറിൽ ജനങ്ങളുമായി നടത്തിയ ഒരു ചോദ്യോത്തര വേളയിയിലാണ് പ്രധാനമന്ത്രി വിവിത്ര ഉപദേശങ്ങളും അഭിപ്രായങ്ങളുമായി രംഗത്തെത്തിയത്.
52-കാരന് അദ്ദേഹത്തിന്റെ ഇഷ്ടപ്രകാരം വിവാഹം നടക്കുമോ എന്ന് ചോദിച്ചപ്പോഴാണ് പ്രധാനമന്ത്രി മറുപടി നൽകിയത്. തീർച്ചയായും 82 വയസായാലും നിങ്ങൾക്ക് അതിനെക്കുറിച്ച് പരിഗണിക്കാവുന്നതാണ്.നിങ്ങൾക്കൊരു പ്രശ്നക്കാരിയായ അമ്മായിയമ്മ ഉണ്ടെങ്കിൽ എന്ത് ചെയ്യുമെന്നായിരുന്നു മറ്റൊരു ചോദ്യം. ദുരന്ത നിവാര കോഴ്സിന് ചേരണമെന്നായിരുന്നു ഉപദേശം.
ഇങ്ങനെ നിരവധി ചോദ്യങ്ങളാണ് പ്രധാനമന്ത്രി നേരിട്ടത്. പ്രണയത്തെക്കുറിച്ചും ജോലിയെക്കുറിച്ചും ജീവിതത്തെക്കുറിച്ചുമുള്ള ചോദ്യങ്ങളും കാകർ നേരിട്ടു. പ്രധാനമന്ത്രിയുടെ ചോദ്യോത്തര വീഡിയോ ട്രെൻഡിംഗ് ലിസ്റ്റിൽ ഇടംപിടിക്കുകയും ചെയ്തു.
I need to go rinse my ears with bleach
WTF is this?
— Q (@onelastdance01) January 1, 2024
“>